കോടിയേരി ബാലകൃഷ്ണൻ വിദഗ്‌ധ ചികിത്സയ്ക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. ഉച്ചകഴിഞ്ഞ് വിമാനമാര്‍ഗമാവും ചെന്നൈയിലേക്ക് തിരിക്കുക. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ. ഞായറാഴ്ച ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു. പാർട്ടിയുടെ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹം വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് പോകുന്നത്. നേരത്തെ തന്നെ അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു. കോടിയേരിക്ക് പകരം സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദൻ…

Read More

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു; എം വി ഗോവിന്ദന്‍ പകരക്കാരന്‍

തിരുവനന്തപുരം:  കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുമായ എം് വി ഗോവിന്ദനാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു മുന്‍പായി അവൈലബിള്‍ പിബി യോഗവും ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോടിയേരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയുടെ…

Read More

സി പി എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി

കൊച്ചി : വിവാദങ്ങൾ പലതും മുന്നിൽ നിറഞ്ഞു നിൽക്കുമ്പോഴും അടിപതറാതെ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിച്ച കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സി.പി.എം സംസ്‌ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ സമാപിച്ച സംസ്‌ഥാന സമ്മേളനത്തില്‍ പൊതുതാല്പര്യത്തോടെ കോടിയേരി ബാലകൃഷ്‌ണനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ്‌ കോടിയേരി സംസ്‌ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന ഇരുപത്തിയൊന്നാം സി.പി.എം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തില്‍…

Read More

എതിരില്ലാതെ വീണ്ടും കോടിയേരി; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു.

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായായിരുന്നു പുതിയ തീരുമാനം. നിലവിലെ 87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒന്‍പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്കു സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. വി.എസ്. അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന…

Read More
Click Here to Follow Us