രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടിൽ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിൻ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും  ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Read More
Click Here to Follow Us