സ്റ്റാലിന്റെയും കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; 54 കാരൻ അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വേലു മുരുകാനന്ദന്‍ എന്ന 54 കാരനാണ് അറസ്റ്റിലായത്. ചെന്നൈ സൈബര്‍ ക്രൈം സെല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റേയും കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ഇയാളുടെ…

Read More

വിഷം പരത്തുന്ന കൊതുകാണ് ഉദയനിധി സ്റ്റാലിൻ; ഗൗരവ് ഭാട്ടിയ 

ചെന്നൈ: പാക്ക് ക്രിക്കറ്റ് ടീം അംഗത്തിനു നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിജെപി. ഉദയനിധി സ്റ്റാലിൻ വിഷം പരത്തുന്ന കൊതുകാണെന്നു ബിജെപി വക്താവ് ഗൗരവ് ആരോപിച്ചു. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാക്ക് താരം മുഹമ്മദ് റിസ്‌വാൻ ഔട്ടായി മടങ്ങുമ്പോൾ ഇന്ത്യൻ ആരാധകർ തുടർച്ചയായി ജയ് ശ്രീറാം വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചായിരുന്നു ഉദയനിധിയുടെ വിമർശനം.  ”ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും…

Read More

സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ 

ചെന്നൈ: തമിഴ്നാട്ടിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. 1000 പേർക്ക് 10 മാസം ആണ് സ്റ്റൈപ്പന്റ് നൽകുക. സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Read More

സോണിയയെയും പ്രിയങ്കയെയും നേരിട്ടെത്തി സ്വീകരിച്ച് എം.കെ.സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിൽ. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആർ.ബാലു എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.  

Read More

‘രാജ്യത്തെ മികച്ച പോലീസ്’, തമിഴ്നാട് പോലീസ് വകുപ്പിനെ അഭിനന്ദിച്ച് എം. വെങ്കയ്യ നായിഡു

ചെന്നൈ : തമിഴ്‌നാട് പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സംസ്ഥാന പോലീസിനെ അഭിനന്ദിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ, “തമിഴ്നാട് പോലീസാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ്, ഇത് പറയാന്‍ എനിക്ക് മടിയില്ലെന്ന്” നായിഡു പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ മെഡല്‍ പോലീസ് ഡയറക്ടര്‍ ജനറലിനും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.…

Read More

ഗവർണർ അധികാരം വെട്ടി കുറച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : തമിഴ്‌നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കിയിരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച്‌ കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അണ്ണാ…

Read More
Click Here to Follow Us