അപൂർവ ജനിതക തകരാർ; ലോകത്തിലെ 14 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള 7 മാസം പ്രായമുള്ള കുഞ്ഞും

ബെംഗളൂരുവിൽ നിന്നുള്ള ഏഴ് മാസം പ്രായമായ കുഞ്ഞിന് ‘ബെന്റ’ രോഗം കണ്ടെത്തി, വളരെ അപൂർവമായ പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി ഡിസോർഡർ ആണ് ഈ രോഗത്തിന് കാരണം. ജനിതകമാറ്റത്തിന്റെ പ്രശ്നം മൂലമുണ്ടാകുന്ന ഈ കേസ് വിജയേന്ദ്ര എന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ലോകത്തുവെച്ചുതന്നെ 14 പേരെ മാത്രമേ ബാധിച്ചിട്ടുള്ളൂ.

അതിജീവനത്തിനുള്ള അവരുടെ ഏക പ്രതീക്ഷ രക്ത മൂലകോശ മാറ്റിവയ്ക്കൽ മാത്രമാണ്. ബെംഗളൂരു ആസ്ഥാനമായുള്ള രക്ത മൂലകോശ രജിസ്ട്രിയായ ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷൻ ഇന്ത്യ പറയുന്നതനുസരിച്ച്, കുഞ്ഞിന് വേണ്ടി എത്രയും വേഗം പൊരുത്തപ്പെടുന്ന ദാതാവിനായുള്ള തിരച്ചിൽ ആരംഭിക്കണമെന്നാണ്.

  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

കുഞ്ഞിപ്പോൾ നിലവിൽ, ബെംഗളുരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി, ബിഎംടി കൺസൾട്ടന്റ് ഡോ. സ്റ്റാലിൻ രാംപ്രകാശിന്റെ കീഴിലാണ് ചികിൽസിച്ചു വരുന്നത്. ലോകത്താകമാനം 14 പേരെ ബെന്റ രോഗം ബാധിച്ചിട്ടുണ്ടെന്നും പ്രായവും കാഠിന്യവും കണക്കിലെടുത്ത് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയ ലോകത്തിലെ ആദ്യത്തെ ബെന്റ കേസാണ് വിജയേന്ദ്രയെന്ന് ഡോ. രാംപ്രകാശ് പറഞ്ഞു.

മുമ്പത്തെ ചികിത്സകളോടുള്ള കുഞ്ഞന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കി, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറാണ് അതിജീവനത്തിനുള്ള ഏറ്റവും നല്ല അവസരമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇന്ത്യയിലുടനീളമുള്ള ആളുകളിലേക്ക് എത്തിച്ചേരാൻ, DKMS-BMST ഒരു വെർച്വൽ ഡ്രൈവ് ആരംഭിച്ചട്ടുണ്ട്, ഓൺലൈനിൽ രജിസ്റ്റർ ചെയ്‌താൽ അവിടെ ഒരാൾക്ക് വിജയേന്ദ്രയെപ്പോലുള്ള രോഗികളിൽ ഒരു ജീവൻ എങ്കിലും രക്ഷിക്കാനാകുമെന്നും ഡോക്ടർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്ന നാലംഗ സംഘം പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us