പ്രധാനമന്ത്രിയുടെ ബാല പുരസ്‌കാരം ഏറ്റുവാങ്ങി കർണാടകയിലെ രണ്ട് പ്രതിഭകൾ.

ബെംഗളൂരു: നഗരത്തിലെ പാശ്ചാത്യ സംഗീത പ്രതിഭ സയ്യിദ് ഫതീൻ അഹമ്മദ്, ഭരതനാട്യം നർത്തകി റെമോണ ഇവറ്റ് പെരേര എന്നിവരുൾപ്പെടെ 29 കുട്ടികളാണ് പ്രധാന മന്ത്രിയിൽ നിന്നും രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബെംഗളൂരുവില നിന്നുള്ള സയ്യിദ് ഫതീൻ അഹമ്മദാണ് ബാലസംഗീത പ്രതിഭ, കൂടാതെ മംഗളൂരു സ്വദേശിയായ റെമോണ ഇവറ്റ് പെരേരയാണ് നൃത്തത്തിൽ കഴിവ് തെളിയിച്ചത്.

മൂന്നാം വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങിയ പതിന്നാലുകാരനായ ഫതീൻ ഇപ്പോൾ ഒരു പാശ്ചാത്യ ക്ലാസിക്കൽ പിയാനിസ്റ്റും ഗിറ്റാറിസ്റ്റും വോക്കലിസ്റ്റും അന്താരാഷ്ട്ര അധ്യാപകരിൽ നിന്ന് പരിശീലനം നേടിയ ആളുമാണ്. ബെലാറഷ്യൻ കച്ചേരി പിയാനിസ്റ്റുകളിൽ നിന്നുമുള്ള കച്ചേരി മാസ്റ്ററുകളായ നതാലിയ കപിലോവ, ലിയുഡ്മില്ല അലിസാർചിക്ക് എന്നിവരിൽ നിന്നുമാണ് ഫാറ്റീൻ പാശ്ചാത്യ പിയാനോ പാഠങ്ങൾ പഠിക്കുന്നത് .

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

കലാ-സാംസ്കാരിക രംഗത്തെ നേട്ടങ്ങൾ പരിഗണിച്ചാണ് പതിനേഴുകാരിയായ റെമോണയ്ക്ക് അവാർഡ് ലഭിച്ചത്. സെമി ക്ലാസിക്കൽ, പാശ്ചാത്യ, സമകാലിക നൃത്ത ശൈലികളിൽ എന്നിവയിൽ റെമോണ പരിശീലനം നേടിയിട്ടുണ്ട്. മൂന്നാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ റെമോണ, ആദ്യം ചില്ല് കഷ്ണങ്ങളിൽ നൃത്തം ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നതായി പറഞ്ഞു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

ചില്ല് കഷ്ണങ്ങളിൽ നൃത്തം അഭ്യസിച്ചപ്പോൾ പലതവണ ചില്ലു കഷണങ്ങൾ കാലിൽ തുളച്ചുകയറിയെങ്കിലും അമ്മയുടെ നിരന്തരമായ പ്രോത്സാഹനം മൂലമാണ് ഞാൻ നൃത്തത്തിൽ പ്രാവീണ്യം നേടിയതെന്ന് റെമോണ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
[masterslider id="10"]

Related posts