ബെംഗളൂരു : സലൂണിൻ്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി പരാതി. ബെജായിലെ സലൂണിൽ റെയ്ഡ് നടത്തി പൊലീസ്. ഉഡുപ്പി സ്വദേശി സുദർശനാണ് സലൂണിൻ്റെ ഉടമ. ഉർവ പൊലീസ് സ്റ്റേഷനിൽ സദാചാരം തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. റെയ്ഡിന് പിന്നാലെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മംഗളൂരു സിറ്റി കോർപറേഷൻ സലൂണിൻ്റെ വ്യാപാര ലൈസൻസ് റദ്ദാക്കി. അതെസമയം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Read MoreTag: bengaluru
ജയ് ശ്രീറാം വിളിക്കാത്തതിന് ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറെ “ജയ് ശ്രീ റാം” വിളിക്കാത്തതിന് ആക്രമിച്ചതായി പരാതി. എന്നാൽ ആക്രമണത്തിനുള്ള കാരണം ഇതു തന്നെയാണോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ,അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വസീം അഹമ്മദിൻ്റെ വിശദീകരണം അനുസരിച്ച്, ജൂൺ 22-ാം തീയതി വൈകുന്നേരം 6.30-ന് സമ്പിഗെഹള്ലിയിൽ ഹെഗ്ഡെ നഗറിലെ ഒരു ഒഴിഞ്ഞ പ്ലോട്ടിനടുത്ത് അയാളും സുഹൃത്തും എത്തിയപ്പോൾ, ഏകദേശം എട്ടോളം ആളുകളെത്തി “ജയ് ശ്രീ റാം” വിളിക്കാൻ ആവശ്യപ്പെട്ടു. ജയ് ശ്രീറാം വിളിക്കാൻ അഹമ്മദ് വിസമ്മതിച്ചതോടെ സംഘം തന്നെ മർദിച്ചതായി പറഞ്ഞു . അതെസമയം തൻ്റെ…
Read Moreബൈക്ക് ടാക്സി നിരോധനം; അമിത ഓട്ടോ നിരക്കിന് തടയിട്ട് പൊലീസ്
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൂട്ടാൻ ട്രാഫിക് പൊലീസ്. സാധാരണ തുകയെക്കാൾ 5 ഇരട്ടി വരെ തിരക്കുള്ള സമയങ്ങളിൽ ഈടാക്കുന്നെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓഫീസുകളിലേയ്ക്കും മറ്റും പോകുന്നതിനായി മാർഗം ഇല്ലാതെ വരുമ്പോൾ കൂടുതൽ പണം നൽകി യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ് പലരും. ബൈക്ക് ടാക്സികൾക്ക് സംസ്ഥാനത്ത് പൂർണ നിരോധനം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കിയതും ഓട്ടോ ഡ്രൈവർമാർ തന്നെയായിരുന്നു. സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ മുൻനിരയിലായിരുന്നു ഓട്ടോ…
Read More4000 കോടി വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ചുപിടിച്ച് കർണാടക സർക്കാർ
ബെംഗളൂരു : കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ച് പിടിച്ച് കർണാടക സർക്കാർ. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി. അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിക്കുക, ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തൈകൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ വ്യക്തമാക്കി. ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകട്ടു. ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ…
Read Moreസാമ്പത്തിക തർക്കം; മാതാവിനെ ശ്വാസംമുട്ടിച്ച് കൊന്നു,മകൻ അറസ്റ്റിൽ
ബെംഗളൂരു : മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാതാവിനെ ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ്. 46 വയസുള്ള പത്മാഭായിയാണ് കൊല്ലപ്പെട്ടത്. മകൻ ഈഷ നായ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കങ്ങളെ തുടർന്ന് അമ്മയും, മകനും വഴക്ക് സ്ഥിരമായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ശ്വാസം കിട്ടാതെയാണ് പത്മാഭായി മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈഷ നായ്കയെ പൊലീസ് പിടികൂടിയത്.
Read Moreവ്യാപക ഫണ്ട് മാറ്റലും, ആൾമാറാട്ടവും ; കർണാടകയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ ക്രമക്കേട്
ബെംഗളൂരു : കർണാടകയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്. ആൾമാറാട്ടവും ഫണ്ട് വകമാറ്റലും ഉൾപ്പെടെ വലിയ ക്രമക്കേടുകളാണ് പുറത്ത് വന്നത്. ലിസ്റ്റിലെ പേര് അനുസരിച്ച് ആളുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ലിസ്റ്റിൽ സ്ത്രീയുടെ പേര് എന്നാൽ മുഖത്തെ സാരിത്തുമ്പ് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടതാകട്ടെ പുരുഷനെയും. സ്ത്രീ വേഷം കെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധി പേർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിൻ്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും, തൊഴിലുറപ്പ് തൊഴിലാളികളെ…
Read Moreകൈക്കൂലി കേസ് : മൈനിങ് ആൻഡ് ജിയോളജി ഡെ. ഡയറക്ടർക്ക് സസ്പെൻഷൻ
ബെംഗളൂരു : അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ദക്ഷിണ കന്നട മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണവേണിയെ സസ്പെൻഡ് ചെയ്ത് കർണാടക സർക്കാർ. ഭൂമി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷ്ണവേണി അറസ്റ്റിലായത്. ലോകായുക്ത ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കഴിഞ്ഞ മാസം 28നാണ് കൃഷ്ണവേണി പിടിയിലായത്. ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലൂടെ ജാമ്യം ലഭിച്ചതിന് പിന്നാലെയും ഉദ്യോഗസ്ഥ നിലവിൽ സ്ഥാനത്ത് തുടർന്നു. എന്നാൽ ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശനിയാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അടിയന്തരമായി…
Read Moreകർണാടകയിലെ മാമ്പഴ കർഷകർക്ക് ആശ്വാസം : കർഷകർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്രം
ബെംഗളൂരു : മാമ്പഴ വിലയിൽ വന്ന ഇടിവിനെ തുടർന്ന് പ്രതിസന്ധിയിലായ കർണാടകയിലെ കർഷകർക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ‘വിലക്കുറവ് പേമെന്റ് സ്കീം’ പ്രകാരമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നൽകും. കർഷകർക്ക് നഷ്ടപരിഹാരമായി ഏകദേശം 2.5 ലക്ഷം രൂപ നൽകാനാണ് ധാരണയായത്. കർണാടകയിലെ മാമ്പഴ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയതിന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രി പ്രൾഹാദ് ജോഷി കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂൺ 13ന് കേന്ദ്ര കൃഷി മന്ത്രി…
Read Moreകാവേരി നദിയിൽ ചിതാഭസ്മം ഒഴുക്കൽ തടയാൻ പദ്ധതി; ലക്ഷ്യം നദിയെ മാലിന്യമുക്തമാക്കുക
ബെംഗളൂരു : കർണാടകയുടെ പ്രധാന ശുദ്ധജല വിതരണ ഉറവിടമായ കാവേരി നദിയെ മലിനപ്പെടുത്തുന്നത് തടയാൻ ശ്രീരംഗപട്ടണ നഗരസഭ പദ്ധതി. ശ്രീരംഗപട്ടണയിലെ പുണ്യ സംഗമത്തിൽ ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം അസ്തി ഒഴുക്കുന്ന ചടങ്ങുകളിൽ നിന്നുള്ള ചാരം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കും. പ്ലാറ്റ്ഫോമുകൾ, മാലിന്യ നിർമാർജന യൂനിറ്റുകൾ, പ്രത്യേക ഡ്രൈനേജ് സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് ടെൻഡറുകൾ ക്ഷണിച്ചിരിക്കുയാണ് നഗരസഭ. ചാരം വെള്ളത്തിൽ ഒഴുക്കുന്നതിലൂടെയുള്ള മാലിന്യ പ്രശ്നങ്ങളെ സംബന്ധിച്ച് മനസിലാക്കി കാവേരി നദിയെ നേരിട്ട് മലിനമാക്കുന്നത് തടയുക എന്നതാണ് ഈ…
Read Moreവിധാൻ സൗധക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ; കേസെടുത്ത് പൊലീസ്
ബെംഗളൂരു : കർണാടക ഹൈകോടതി നിർദേശത്തെത്തുടർന്ന് ബൈക്ക് ടാക്സികൾ നിരോധിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച് ബൈക്ക് ടാക്സി ഡ്രൈവർമാർ. ബൈക്ക് ടാക്സി സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടം കൊണ്ടുവരികെ, സമ്പൂർണ നിരോധനം പിൻവലിക്കുക, സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്. വിധാൻ സൗധക്ക് മുന്നിൽ തടിച്ചുകൂടിയ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് പിരിച്ചുവിട്ടതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രവേശന അനുമതിയില്ലാതെ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചതിനും മാർഗനിർദേശങ്ങൾ ലംഘിച്ചതിനും ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു.
Read More