ബെംഗളൂരു : വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ദേശീയപാത 66 ലെ പാവഞ്ചെയ്ക്ക് സമീപമാണ് സംഭവം. സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച ശ്രുതിയാണ് (27) മരിച്ചത്. ശ്രുതിയും, പിതാവും റെയിൻകോട്ട് ധരിക്കാൻ കടയ്ക്ക് സമീപം വാഹനം നിർത്തിയപ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. പിതാവ് ഗോപാലാചാര്യയുടെ കാലൊടിഞ്ഞ് നിലവിൽ ചികിത്സയിലാണ്. സഹോദരൻ സുജിത്തിൻ്റെ മരണത്തെത്തുടർന്ന് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈയിൽ നിന്നെത്തിയതായിരുന്നു യുവതി. അമിത വേഗതയിൽ അശ്രദ്ധയമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സോഫ്റ്റ്വെയർ കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രുതി.
Read MoreTag: bengaluru
ബെംഗളൂരുവിൽ 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിർമിക്കുമെന്ന് ഡി.കെ ശിവകുമാർ
ബെംഗളൂരു: 65,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ബംഗളൂരുവിൽ നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിവലിപ്പമുള്ള അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലെക്സിന്റെ നിർമാണമാവും സർക്കാർ നടത്തുക. 50 ഏക്കർ ഭൂമിയിലാവും പുതിയ സ്റ്റേഡിയം നിർമിക്കുക. ബെംഗളൂരു സ്ഥാപകൻ നാഥപ്രഭു കെംപഗൗഡയുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന്റെ കൃത്യമായ ലൊക്കേഷൻ ഏതെന്ന് വ്യക്തമാക്കാൻ ഡി.കെ ശിവകുമാർ തയാറായില്ല. യെലഹങ്കയിൽ നിന്നും എട്ട് കിലോമീററർ അകലെ പി.ആർ.ആർ റോഡിലാവും സ്റ്റേഡിയത്തിന്റെ നിർമാണം നടത്തുക. സ്റ്റേഡിയത്തിന്റെ നിർമാണത്തിനൊപ്പം നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റിന് വേണ്ടിയും പുതിയ…
Read Moreബെംഗളൂരു സ്റ്റേഡിയം ദുരന്തം: മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം
ബെംഗളൂരു: ബെംഗളൂരു സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷന് കേന്ദ്രസർക്കാർ അംഗീകാരം. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ദയാനന്ദ, വികാസ് കുമാർ, ശേഖർ എന്നിവരുടെ സസ്പെൻഷനാണ് കേന്ദ്രം ഔദ്യോഗികമായി അംഗീകാരം നൽകിയത്. ജൂൺ നാലിന് ആർ.സി.ബിയുടെ വിജയാഹ്ലാദ പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ട് ഐ.പി.എസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്യാൻ കർണാടക സർക്കാർ കേന്ദ്രത്തോട് ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ കർണാടക പൊലീസിന് വീഴ്ചപ്പറ്റിയെന്നാണ് സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നത്. ബെംഗളൂരുവിൽ അടുത്തിടെയുണ്ടായ…
Read Moreകർണാടകയിൽ കടുവകൾ ചത്ത സംഭവം; വിഷം നൽകിയ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും…
Read Moreകടുവയും, കുഞ്ഞുങ്ങളും ചത്ത സംഭവം; പശുവിൻ്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്
ബെംഗളൂരു : ചാമരാജനഗറിൽ കടുവയും നാല് കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ കാരണം പശുവിൻ്റെ ജഡത്തിൽ നിന്നേറ്റ വിഷബാധയെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് ചാമരാജനഗർ സർക്കിൾ വനം ചീഫ് കൺസർവേറ്റർ ടി. ഹിരാലാൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കടുവകളുടെ ആന്തരികാവയവങ്ങളും സാമ്പിളുകളും പരിശോധനക്കായി ലാബിലേക്ക് അയച്ചു. പകുതി ഭക്ഷിച്ച പശുവിൻ്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഏത് വിഷമാണ് ഉള്ളിൽ പ്രവേശിച്ചത് എത്ര വിഷം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. കടുവക്ക് ഏകദേശം 10…
Read Moreആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ; പുതിയ പദ്ധതിയുമായി കർണാടക സർക്കാർ
ബെംഗളൂരു : വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം മൊബൈൽ ഹെൽത്ത് യൂനിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഗ്രാമങ്ങളിൽ കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ചികിത്സയും വേഗത്തിലുള്ള ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ഉത്തരവ് പ്രകാരം, പദ്ധതിക്ക് 15.97 കോടി രൂപയുടെ ബജറ്റ് അനുവദിച്ചു.ഇതിനായി നിലവിലുള്ള ടെൻഡർ റദ്ദാക്കും. വാഹനങ്ങൾ വാങ്ങുക, കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുക, എന്നിവയ്‌ക്കായി ജില്ല ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയ ആരോഗ്യമിഷൻ ഡയറക്ടറുടെ അനുമതിയോടെ ജില്ല ആരോഗ്യ…
Read Moreസൂരജ് രേവണ്ണയ്ക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസ് ; അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്
ബെംഗളൂരു : ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുക, ലൈംഗികാതിക്രമ കേസ് എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രജ്വല് രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. 2024 ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ചെയ്‌തു.…
Read Moreജോലിയിൽ നിന്ന് വിരമിച്ചു; ബാങ്കിനോട് അടങ്ങാത്ത സ്നേഹം,അതേ ബാങ്കിൽ തൂങ്ങിമരിച്ച് വയോധികൻ
ബെംഗളൂരു : ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാംഭവൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ശാഖയിലെ സ്റ്റോർ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അളകെ സ്വദേശി ഗിരിധർ യാദവാണ് (61) മരിച്ചത്. 40 വർഷത്തിലേറേയായി കൊഡിയൽ ബെയ്ലിലെ കനറാ ബാങ്ക് ശാഖയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ജോലിയിൽ നിന്നും വിരമിച്ചത്. ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗിരിധർ അവിടെ സന്ദർശനം.നടത്തിയിരുന്നു ബുധനാഴ്ച പതിവുപോലെ ബാങ്കിൽ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ ബന്ദർ പൊലീസ് സ്റ്റേഷനിൽ, കാണാതായതായി പരാതി നൽകി.…
Read Moreദളിത് വനിതയെ പാചകക്കാരിയായി നിയമിച്ചു; സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ പിൻവലിച്ച് രക്ഷിതാക്കൾ
ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയം അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ. ദളിത് വിഭാഗത്തിൽനിന്നുള്ള സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെതുടർന്ന് ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിൽ രക്ഷിതാക്കൾ വിദ്യാർഥികളെ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. നിലവിൽ ഒരു കുട്ടി മാത്രമാണ് വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടെയും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി. ആഹാരം പാചകം ചെയ്യുന്നതിനായി ദളിത് ജീവനക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. 2024-25 അധ്യയനവർഷത്തിൽ സ്കൂളിൽ 22 വിദ്യാർഥികളുണ്ടായിരുന്നു. ഇതിൽ 12 പേർ…
Read Moreസ്വകാര്യ – ധനകാര്യ ഏജൻസികളുടെ പീഡനം; കർണാടകയിൽ രണ്ട് വർഷത്തിൽ 32 മരണം
ബെംഗളൂരു : കർണാടകയിൽ സ്വകാര്യ ധനകാര്യ കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഉത്തര കന്നടയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുവരെ രജിസ്റ്റർ ചെയ്‌തത് 26 കേസുകളാണ്. ഹാവേരി, തുമകുരു ജില്ലകളിൽ 12 കേസുകൾ, ഗഡഗ് ജില്ലയിൽ ഒമ്പത് കേസുകൾ, ഉഡുപ്പിയിൽ ആറും മാണ്ഡ്യ, ബെലഗാവി എന്നിവിടങ്ങളിൽ അഞ്ച് കേസുകളും നിലവിൽ റിപ്പോർട്ട് ചെയ്‌തു. പൊലീസ് സമർപ്പിച്ച കണക്കുകൾ പ്രകാരം 2023നും 2025നും ഇടയിൽ സംസ്ഥാനത്തുടനീളം ആകെ 111 സാമ്പത്തിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്‌തു. 272 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.…
Read More