ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി റോഡരികിൽ ഉ​പേ​ക്ഷി​ച്ചു; ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ

ബെംഗളൂരു : ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ വീ​രാ​പു​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സഞ്ചിയിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മണിക്കൂർ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ കണ്ടെത്തിയത്. തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയാ​യി​രു​ന്നു പെ​ൺ​കു​ഞ്ഞ്. ഓടിയെത്തിയ ആളുകളിലെ സ്ത്രീകൾ കുഞ്ഞിന് പരിചരണം നൽകി. നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തിന് പിന്നാലെ ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അതെസമയം കു​ഞ്ഞിൻ്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും, നൽകേണ്ട എല്ലാ വൈ​ദ്യ​സ​ഹാ​യം ലഭ്യമാക്കിയതായും ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

Read More

കർണാടകയിലെ തുമകുരുവിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളുരു: തുമകുരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപാസിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചതായി പോലീസ് പറഞ്ഞു. കാർ ഒരു മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചത. പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. വൺ…

Read More

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് റോഡരികിലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; 35 പേ​ർ​ക്ക് പ​രി​ക്ക്

ബെംഗളൂരു : കൊ​ണ​ഹ​ള്ളി സി​ദ്ധാ​പു​ര ഗ്രാ​മ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 35 പേ​ർ​ക്ക് പരിക്ക്. ശി​വ​മോ​ഗ​യി​ൽ​ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വന്ന ബ​സി​ൻ്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. ബ​സ് വൈ​ദ്യു​തി​ത്തൂ​ണി​ലും തെ​ങ്ങി​ലും ഇ​ടി​ച്ച​തി​ന് പിന്നാലെ പു​ട്ട​ണ്ണ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് കയറുകയായിരുന്നു. ഇടിയുടെ ആ​ഘാ​ത​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ തി​പ്തൂ​ർ, അ​ര​സി​ക്കെ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി മാ​റ്റി. ഹൊ​ന്ന​വ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷിൻ്റെയും, കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രുടെയും നേതൃത്വത്തിൽ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Read More

കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ

ബെംഗളൂരു : ഭ​ർ​ത്താ​വി​ൻ്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കാ​മു​ക​ൻ്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തു​മ​കൂ​രു ജി​ല്ല​യി​ലെ ക​ട​ഷെ​ട്ടി ഹ​ള്ളി​യി​ൽ യു​വ​തി ശ​ങ്ക​ര​മൂ​ർ​ത്തി​ (50) മ​രി​ച്ച​ത്. ഭാ​ര്യ സു​മം​ഗ​ല​, കാ​മു​ക​ൻ നാ​ഗ​രാ​ജു​ എന്നിവർ ചേ​ർ​ന്നാ​ണ് കൃ​ത്യം ചെ​യ്ത​തത്. ജൂ​ൺ 24 നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​മം​ഗ​ല ക​ര​ഡ​ലു നാ​ഗ​രാ​ജു​ എന്ന ആളുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഭർത്താവ് ശ​ങ്ക​ര​മൂ​ർ​ത്തി ഇരുവരുടെയും ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​യ​പ്പോ​ൾ രണ്ട് പേരുംചേ​ർ​ന്ന് ശങ്കരമൂർത്തിയെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കൊ​ല​പാ​ത​ക ദിവസം രാത്രി ഇരുവരും ചേർന്ന് ശ​ങ്ക​ര​മൂ​ർ​ത്തി​യു​ടെ…

Read More

ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവം ; ലിവ് ഇൻ പങ്കാളി പിടിയിൽ

ബെംഗളൂരു : യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ ലിവ് ഇൻ പങ്കാളി അറസ്റ്റിൽ. സൗത്ത് ബെംഗളൂരുവിൽ വാടകവീട്ടിൽ താമസിക്കുന്ന ആശ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആശയുടെ ലിവ് ഇൻ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ഗാർബേജ് ട്രക്കിൽ ചാക്കി​ൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് 33കാരനായ മുഹമ്മദ് ഷംസുദ്ദീനെ പിടികൂടിയത്. അസം സ്വദേശിയാണിയാൾ. 40കാരിയായ ആശയുമായി…

Read More

വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കർണാടക ഗവൺമെന്റിൻ്റെ ശുചി പദ്ധതി പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ കണ്ടെത്തിയത്. ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്യുന്നതിനായി പാസായ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകളാണ് ഗോഡൗണിൽ സൂക്ഷിച്ച് വെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നതിന് പകരം കത്തിച്ച് കളഞ്ഞത്. കത്തിക്കരിഞ്ഞ നിലയിൽ പാഡ് കൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ…

Read More

ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ല; യു​വാ​വി​നും, മാ​താ​വി​നും പൊതുമധ്യത്തിൽ പൊ​ലീ​സ് മർദ്ദനം

ബെംഗളൂരു: ബെ​ള​ഗാ​വി ചി​ക്കോ​ടി താ​ലൂ​ക്കി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്. ഹൃ​ഷി​കേ​ശ് ലിം​ബി​ഗി​ദ് (28) സു​ശീ​ല​യും(48) എന്നിവർക്കാണ് പരിക്കേറ്റത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി​യി​ൽ ​നി​ന്ന് ചി​ക്കോ​ടി​യി​ലേ​ക്ക് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്നതിനിടെയാണ് സംഭവം. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നെ തുടർന്ന് പൊ​ലീ​സ് യുവാവിനെ ത​ട​ഞ്ഞ് നിർത്തി ചോ​ദ്യം ചെ​യ്തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു. സു​ശീ​ല​യെ ച​വി​ട്ടു​ക​യും ലിം​ബി​ഗി​ദാ​ദി​ൻ്റെ ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി​യ​ശേ​ഷം ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെയ്‌തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിം​ബി​ഗി​ദാ​ദ് കു​ഴ​ഞ്ഞു​ വീണു.

Read More

മൂ​ന്നാം ഭാ​ര്യ​യെ കൊലപ്പെടുത്തിയ കേസ്; 23 വ​ർ​ഷ​ത്തി​നുശേ​ഷം പ്രതി പിടിയിൽ

ബെംഗളൂരു : മൂ​ന്നാം ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 23 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കസ്റ്റഡിയിലെടുത്ത് പൊലീസ്. റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ ഹ​ല​ധാ​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഹ​നു​മ​ന്ത് ഹു​സെ​ന​പ്പ​യാ​ണ്(75) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് ബ​ദ​ർ​ലി​യി​ലെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ന് ശേഷം ര​ണ്ടാം വിവാഹം കഴിച്ച ഇയാൾ ​മൂന്നാമതായി രേ​ണു​ക​മ്മ എന്ന സ്ത്രീയെ വി​വാ​ഹം ക​ഴി​ച്ചു. 2002ൽ ​കു​ടും​ബ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഹ​നു​മ​ന്ത് രേ​ണു​ക​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ചാ​ക്കി​ലാക്കി ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. കണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ…

Read More

ബെംഗളൂരു വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ബെംഗളൂരു:  വ്യവസായിയിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ബെംഗളൂരുവിലെ എം.എസ് പാളയത്തിലാണ് സംഭവം. എറിവോൺ ഓക്സിജൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ഹർഷയിൽ നിന്നാണ് പണം തട്ടിയെടുത്ത്. എണ്ണ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയെടുത്ത രണ്ട് കോടി രൂപ ബിറ്റ്കോയിനാക്കി മാറ്റുന്നതിനായി ഇയാൾ പ്രകാശ് അഗർവാൾ, രക്ഷിത് എന്നിവരുടെ സഹായം. ഇരുവരും ഹർഷയെ നാരായണ ഭരത് എന്നയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇയാൾ വഴി ബെഞ്ചമിൻ എന്നയാളുമായി ഹർഷ ബന്ധം സ്ഥാപിച്ചു. പണവുമായെത്തിയാൽ ബിറ്റ്കോയിനാക്കി നൽകാമെന്ന് ഇയാൾ അറിയിച്ചു. ബെഞ്ചമിന്റെ നിർദേശപ്രകാരം വ്യവസായി എം.എസ്…

Read More

മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി

ബെംഗളൂരു: മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി. ഈയാഴ്ച ആദ്യമാണ് താന്ത്രിക മന്ത്രവാദത്തിന് വേണ്ടി യുവതി നായയെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത്. പശ്ചിമബംഗാളിൽ നിന്നുള്ള ത്രിപാർണ പായകാണ് കേസിലെ പ്രതി. ബെംഗളൂരുവി​െൽ മഹാദേവപുരയിൽ കെട്ടിയിട്ട നായയെ ഇവർ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് നായയുടെ ജഡം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നായയെ കൊന്നവിവരം പുറത്ത് വന്നത്. നാട്ടുകാർ ബലംപ്രയോഗിച്ചാണ് യുവതിയുടെ വീടിനുള്ളിലേക്ക് കയറി നായയുടെ ജഡം പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മറ്റ് രണ്ട് നായകളെ…

Read More