ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സി​ൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു : കർണാടക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ബി.​ജെ.​പി ക​ർ​ണാ​ട​ക യൂ​നി​റ്റ് ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഇ​ട​ക്കാ​ല സ്റ്റേ. ക​ർ​ണാ​ട​ക ഹൈ​കോ​ട​തിയാണ് സ്റ്റേ അ​നു​വ​ദി​ച്ച് . ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​നി​ട​യാ​ക്കി​യ​ത്. സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​ര​മാ​യ്യ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ​യും പ​രാ​തി​യി​ൽ ഉൾപ്പെടുത്തിയിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച്…

Read More

നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…

Read More

പശുക്കടത്ത് ആരോപണം : പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പണം കവർന്നു

ബെംഗളൂരു : സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ആക്രമിക്കുക മാത്രമല്ല, പ​ണം ക​വ​ർ​ന്ന​താ​യും ആരോപണം. മു​ഹ​മ്മ​ദ് നി​ഷാ​നാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികൾ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്‌ത്‌ വരികയാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോകുന്നതിനിടെ ലോ​റി…

Read More

ബെംഗളൂരുവിലെ പ​ട്ടി​ക​ജാ​തി സ​ർ​വേ സമയ പരിധി; ജൂലൈ ആ​റു​വ​രെ നീ​ട്ടി

ബെംഗളൂരു : ബെംഗളൂരുവിലെ പട്ടികജാതി സർവേയുടെ സമയപരിധി ജൂലൈ – 6 വരെ നീട്ടി. ജ​സ്റ്റി​സ് എ​ച്ച്.​എ​ൻ. നാ​ഗ​മോ​ഹ​ൻ​ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മീ​ഷ​നാ​ണ് സ​ർ​വേയ്ക്ക് നേതൃത്വം നൽകുന്നത്. ബം​ഗ​ളൂ​രു ന​ഗ​ര പ​രി​ധി​യി​ ഒഴികെ സം​സ്ഥാ​ന​ത്ത് മ​റ്റി​ട​ത്തെ​ല്ലാം ജൂ​ൺ 30ന് ​സ​ർ​വേ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അതെസമയം ശേഖരിക്കാനുള്ള വിവരങ്ങളുടെ 52 ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സ​ർ​വേ തീ​യ​തി വീ​ണ്ടും നീ​ട്ടി​യ​ത്. ബെംഗളൂരു നഗരത്തിലെ കണക്ക് പ്രകാരം 13.62 ല​ക്ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​ള്ളത്. ജൂ​ൺ 30 വ​രെ ഇ​തി​ൽ 7.04 ല​ക്ഷം പേ​രി​ൽ​ നി​ന്നു​…

Read More

കുടിച്ച അതേ ക്ലാസിൽ കാപ്പി വീണ്ടും ചോദിച്ചു; നിരസിച്ച ജീവനക്കാരന് യുവാക്കളുടെ മർദനം

ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവ​ന​ക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു. കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി. ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും…

Read More

ദൂത്‌സാഗർ വെള്ളച്ചാട്ടം : സഞ്ചാരികളുടെ തിരക്കും അപകട സാധ്യതയും കണക്കിലെടുത്ത് റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് റെയിൽവേ

ബെംഗളൂരു : കർണാടക – ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിലക്ക് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു. ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുകയും, പിന്നാലെ അപകടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് . ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നത് ഒഴിവാക്കാൻ നേരത്തെ…

Read More

പൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ

ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക. കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്. അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി…

Read More

ന​വ​വ​ധു റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ; മരണത്തിന് കാരണം ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമെന്ന് ആരോപണം

ബെംഗളൂരു : ആറ് മാസം മുന്നേ വിവാഹിതയായ യുവതിയെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദാ​വ​ൻ​ഗ​രെ ച​ന്ന​ഗി​രി സ്വ​ദേ​ശി​നി വി​ദ്യ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥനായ ശി​വു എ​ന്ന​യാ​ളെ​യാ​ണ് യുവതി വി​വാ​ഹം ക​ഴി​ച്ച​ത്. വിവാഹത്തിന് ശേഷം ഇ​രു​വ​രും ബം​ഗ​ളൂ​രു ശ​ങ്ക​ർ​പു​ര​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ജൂ​ൺ 30ന് ​വി​ദ്യ​യെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭ​ർ​ത്താ​വ് ശി​വു ശ​ങ്ക​ർ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അ​ര​സി​ക്ക​രെ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ കഴിഞ്ഞ ദിവസം വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.…

Read More

ഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും

ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം. 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 10ന്…

Read More

ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

ബെംഗളൂരു : പെ​ജാ​വ​ർ ഗ്രാ​മ​ത്തി​ൽ കെ​ഞ്ച​റി​ൽ പ്രീ-​പ്രൈ​മ​റി സ്കൂ​ളി​ൻ്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ട്ടി​ക്ക് പരിക്ക്. യു.​കെ.​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി ഷോ​ണി​ത്തി​നാ​ണ് പ​രി​ക്ക്. ടൈ​ലു​ക​ൾ തെ​റി​ച്ചു വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​തിനാൾ വലിയ അപകടം ഒഴിവായി. സ്കൂ​ളി​ൽ എ​ൽ.​കെ.​ജി, യു.​കെ.​ജി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 22 കു​ട്ടി​ക​ളാണ് ഉണ്ടായിരുന്നത്. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ശ​ക്ത​മാ​യ കാ​റ്റി​ൽ ക്ലാ​സ് മു​റി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീഴുകയായിരുന്നു. വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായതെന്ന് അധ്യാപകർ പറഞ്ഞു.

Read More