ബെംഗളൂരു : നിയമപരമായ ലൈസൻസോ മെഡിക്കൽ സർട്ടിഫിക്കറ്റോ പോലുമില്ലാതെ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ചികിത്സ നടത്തിയെന്ന് ആരോപിച്ച് തുമകുരു ജില്ലയിൽ ദമ്പതികളെ അറസ്റ്റ് ചെയ്തതായി ഏപ്രിൽ 16 ചൊവ്വാഴ്ച കർണാടക പോലീസ് അറിയിച്ചു. ഐവിഎഫ് ചികിത്സയ്ക്കായി ഇവരെ സമീപിച്ച ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വാണിയും മഞ്ജുനാഥും ആണെന്ന് അറസ്റ്റിലായ പ്രതികൾ, തങ്ങൾ ഡോക്ടർമാരാണെന്ന് അവകാശപ്പെടുകയും നൂറുകണക്കിന് ദമ്പതികളെ ചികിത്സിക്കുകയും ലക്ഷക്കണക്കിന് രൂപ ഈടാക്കുകയും ചെയ്തു. പ്രതികളായ ദമ്പതികളുടെ കൈവശം എസ്എസ്എൽസി (10-ാം ക്ലാസ്) സർട്ടിഫിക്കറ്റുകൾ മാത്രമാണുള്ളതെന്നും…
Read MoreTag: arrest
യുവാക്കളെ തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിൽ
ബെംഗളൂരു: ഗുബ്ബി പെദ്ദേനഹള്ളിയിൽ 2 ദളിത് യുവാക്കളെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിലായി. കെ. ഗിരീഷ്, ഗിരീഷ് മുദലഗിരിയപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. പെദ്ദേനഹള്ളിയിൽ പമ്പ്സെറ്റുകളുടെ മോട്ടർ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇവരെ പ്രതികൾ ഉപദ്രവിച്ചത്. രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി തീയിൽ നിർത്തി കാലുകൾ പൊളിച്ച ശേഷം കൊലപ്പെടുത്തി പാടത്തേക്ക് വലിച്ചെറിയുകയായിരുന്നു, പ്രതികൾ. ദളിതരോടുള്ള വിവേചനമാണ് സർക്കാർ തുടരുന്നതെന്നും ആഭ്യന്തര മന്ത്രി രാജി വയ്ക്കണമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു
Read Moreമലയാളി യുവാവ് നായാട്ടിനിടെ വെടിയേറ്റ് മരിച്ചു
ബെംഗളൂരു: ഹെഗ്ളയിൽ നായാട്ട് നടത്തുന്നതിനിടെ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഹിൽടോപ് സിറ്റി കാപ്പിത്തോട്ടത്തിനും ഹെഗ്ളയിലെ വനാതിർത്തി ഗ്രാമത്തോടും ചേർന്ന വിജനമായ പ്രദേശത്താണ് സംഭവം. ഹെഗ്ളയിലെ എം.യു.ഹമീദ് (33) ആണ് കൊല്ലപ്പെട്ടത്. ഹമീദ് കൂലിപ്പണിക്കാരനാണ്. സംഭവുമായി ബന്ധപെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തട്ടുണ്ട്. സുഹൃത്തുക്കളായ റഹീം, അഹമ്മദ് എന്നിവരെയാണ് വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. മുള്ളൻപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് ഹമീദ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന റീപ്പോർട്ട്.
Read Moreവൃക്ക ദാതാക്കളെ വഞ്ചിച്ച രണ്ട് നൈജീരിയക്കാരും ഘാന സ്വദേശിയും പിടിയിൽ.
ബെംഗളൂരു: നഗരത്തിലെ വിവിധ ആശുപത്രികളുടേത് അനുകരിച്ച് വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും വൃക്ക മാറ്റിവെക്കാൻ സാധ്യതയുള്ളവരെ വലയിലാക്കുന്നതിനായി 4 കോടി രൂപ വരെ വ്യാജ പരസ്യം നൽകുകയും ചെയ്‌തതിന് രണ്ട് നൈജീരിയക്കാരെയും ഒരു ഘാനക്കാരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മാത്യു ഇന്നസെന്റ്, നൈജീരിയയിൽ നിന്നുള്ള മാത്യു മിറാക്കിൾ, ഘാനയിൽ നിന്നുള്ള കോളിൻസ് എന്നിവരാണ് അറസ്റ്റിലായത്. വൃക്ക മാറ്റിവെക്കുന്നതിനായി ദാതാക്കൾ അവരെ ബന്ധപ്പെട്ടപ്പോൾ, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയ വിവിധ ചാർജുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ മുൻകൂറായി വാങ്ങുകയും പിന്നീട് ബന്ധം വിച്ഛേദിക്കുകയുമാണ് പ്രതികൾ ചെയ്തത്. തങ്ങളുടെ…
Read Moreപൊലീസ് സ്റ്റേഷനു നേരെ ആക്രമണം: കോർപറേറ്റർ അറസ്റ്റിൽ
ബെംഗളൂരു: ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളിലൊരാളായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് കോർപറേറ്റർ നസീർ അഹമ്മദ് ഹൊന്യാൽ അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 138 ആയി ഉയർന്നു. കാർവാർ റോഡിലെ വസതിയിൽ നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത വസീം പഠാൻ മൗലവിയെ ചോദ്യം ചെയ്തു വരികയാണ്. അക്രമ സമയത്ത് ഇയാൾ പൊലീസ് സ്റ്റേഷന്റെ ടവർ ലൊക്കേഷനിൽ നിന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൊബൈൽ കോളുകൾ വിളിച്ചതായും…
Read Moreവായ്പാ തട്ടിപ്പ് നടത്തിയ നാല് യുവാക്കൾ പിടിയിൽ
ബെംഗളൂരു: ബിസിനസ് ലോൺ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച നാലംഗ സംഘത്തെ നോർത്ത്-ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷ് (24), ഉദയ് (24), ജയറാം (32), വിനയ് (26) എന്നിവർ മുമ്പ് ബാങ്കുകൾക്ക് കസ്റ്റമർ കെയർ സേവനം നൽകുന്ന ബിപിഒയിൽ ജോലി ചെയ്തിരുന്നവരാണ്. പീനിയയിൽ പിടിയിലായ പ്രതികൾ ദേശസാൽകൃത ബാങ്കുകളുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ആളുകളെ വിളിച്ച് ബിസിനസ് ലോൺ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവർ രേഖകൾ ശേഖരിക്കുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടൻ വായ്പ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ്…
Read Moreപിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ ആരെയും സംരക്ഷിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അഴിമതിയിൽ ഉൾപ്പെട്ടവർക്കെതിരെ തന്റെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നിട്ടും ചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും കേസിൽ സിഐഡി അന്വേഷണത്തിന് ഞങ്ങൾ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കലബുറഗിയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരീക്ഷയെഴുതിയ എല്ലാവരെയും അന്വേഷണ…
Read Moreകോളേജ് അധ്യാപികയെ മോശമായി ചിത്രീകരിച്ചു, 3 അധ്യാപകർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിലെ ഒരു കോളേജ് അധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്പറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതുടോയ്ലറ്റുകളിലും പതിപ്പിച്ചതിനെ തുടർന്ന് മൂന്നു അധ്യാപകർ അറസ്റ്റിൽ. അധ്യാപകരായ ബെല്‍ത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി, സിദ്ധക്കാട്ടെ പ്രദീപ് പൂജാരി, ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ നിയമനങ്ങളെച്ചൊല്ലി കോളേജ് അഡ്മിനിസ്ട്രേഷനും അദ്ധ്യാപകരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ ഒരു അദ്ധ്യാപികയെ വേശ്യയാണെന്ന് മുദ്രകുത്തുന്ന പോസ്റ്റര്‍ ഉണ്ടാകുകയും ഫോണ്‍ നമ്പര്‍ അടക്കം ബന്ധപ്പെടേണ്ട…
Read Moreകഞ്ചാവ് വിൽക്കാൻ കോട്ടെഷൻ; കോൺസ്റ്റബിൾമാർ അറസ്റ്റിൽ
ചെന്നൈ: പോലീസ് പിടികൂടിയ സംഘത്തിൽ നിന്ന് തൊണ്ടിമുതലായ കഞ്ചാവ് മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരനാണ് കഞ്ചാവ് വില്പനയ്ക്കായി തനിക്കിത് നൽകിയത് പോലീസുകാരാണ് എന്ന് മൊഴിനൽകിയത്. ‘ഓപ്പറേഷൻ ഗഞ്ച ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് മൂവരെയും പോലീസ് പിടികൂടിയത്. അയനാവരം പോലീസ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് വിതരണക്കാരൻ എം.ദിലീപ് കുമാർ (39), റെയിൽവേ പോലീസ് കോൺസ്റ്റബിൾ ശക്തിവേൽ, സിറ്റി പോലീസ് സൈബർ ക്രൈം വിംഗ് കോൺസ്റ്റബിൾ സെൽവകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read Moreഈശ്വരപ്പയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; സിദ്ധരാമയ്യയും ഡികെ ശിവകുമാറും അറസ്റ്റില്‍
ബെംഗളൂരു : കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടക മന്ത്രി കെ എസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് ബെംഗളൂരു പൊലീസ് തടഞ്ഞതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബെലഗാവി കോൺട്രാക്ടർ സന്തോഷ് പാട്ടീലിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തി, പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും, അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകും,” അദ്ദേഹം…
Read More