കെ.ഐ.എയിൽ ഒരു കോടി രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു മലയാളികളെ പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കേരളത്തിലെ കോഴിക്കോട് സ്വദേശികളായ ഇവർ മഞ്ഞലോഹത്തെ പേസ്റ്റാക്കി മാറ്റിയ ശേഷം പൗച്ചുകളാക്കി ഇഷ്‌ടാനുസൃതമായി തുന്നിയ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50.08 ലക്ഷം രൂപ വിലമതിക്കുന്ന 966.1 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയ് ആറിന് എത്തിയ 24കാരനാണ് ആദ്യം പിടിയിലായത്. 47.31 ലക്ഷം രൂപ വിലമതിക്കുന്ന 918.01 ഗ്രാം സ്വർണവുമായി 26 വയസ്സുള്ള രണ്ടാമത്തെ വ്യക്തി…

Read More

ബലാത്സംഗ കേസിൽ ബോഡിബിൽഡർ അറസ്റ്റിൽ

ബെംഗളൂരു: ബോഡി ബിൽഡർ ആകാൻ മോഹിച്ച 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത കേസിൽ ബെംഗളൂരു ആസ്ഥാനമായുള്ള ബോഡി ബിൽഡർ അറസ്റ്റിൽ. ഗോവിന്ദപുര മെയിൻ റോഡിലെ ഉമർ നഗറിലെ സയ്യിദ് സിദ്ദിഖ് എച്ച് (34) ആണ് കഴിഞ്ഞ ഫെബ്രുവരിയിൽ മയക്കമരുന്ന് കലർത്തി നൽകിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിചത്തിന് അറസ്റ്റിലായത്. ഇയാൾക്കെതിരെ കെജി ഹള്ളി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോഡി ബിൽഡിംഗിൽ മിസ്റ്റർ യൂണിവേഴ്‌സ് കിരീടം നേടിയ സിദ്ദിഖിനെ ഏപ്രിൽ 28 ന് അറസ്റ്റ് ചെയ്തു. കോടതി…

Read More

89 ലക്ഷം തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ 

ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് വ്യാജനെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയിൽ നിന്നും 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐബി ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഓസ്ട്രിയൻ വീസ സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ പണം തട്ടിയെടുത്തത്. ബികോം ബിരുദധാരിയായ ഇയാൾ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെയാണു യുവതി ഇയാളെ പരിചയപ്പെട്ടത്. അന്ന്…

Read More

പിഎസ്ഐ പരീക്ഷ ഫലം അസാധുവാക്കൽ:  പ്രതിഷേധം നടത്തി ഉദ്യോഗാർത്ഥികൾ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ അഴിമതി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഫലം അസാധുവാക്കിയതിനെ തുടർന്ന് പരീക്ഷയിൽ വിജയിച്ച നൂറുകണക്കിന് യുവ ബിരുദധാരികൾ ദുരിതത്തിൽ. 500-ലധികം ഉദ്യോഗാർത്ഥികളാണ് ശനിയാഴ്ച ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയത്, പരീക്ഷാഫലം അസാധുവാക്കിയതിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയ്ക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. 545 സബ് ഇൻസ്‌പെക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എഴുത്തുപരീക്ഷയുടെ വിജ്ഞാപനം 2021 ജനുവരി 22- നാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് പരീക്ഷ നടന്നു, വിജയിച്ച സ്ഥാനാർത്ഥികളുടെ താൽക്കാലിക ലിസ്റ്റ് ഈ വർഷം…

Read More

പിഎസ്ഐ പരീക്ഷാ തട്ടിപ്പ്: അറസ്റ്റ് ഇനിയും ഉയരാൻ സാധ്യത

ബെംഗളൂരു: അസാധുവാക്കിയ പരീക്ഷയിൽ വിജയിച്ച 12 പേരെ അറസ്റ്റ് ചെയ്തതോടെ പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതി കൂടുതൽ ദുരൂഹമായി. അറസ്റ്റിലായ പ്രതികളിൽ ചിലർ ഫലം അസാധുവാക്കിയതിനെതിരെ ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നതായും പോലീസ് പറഞ്ഞു. 12 പേരിൽ മൂന്ന് പോലീസ് കോൺസ്റ്റബിൾമാരുണ്ട്. ഇവരിൽ ഒരാൾ ബെംഗളൂരുവിലും മറ്റ് രണ്ട് പേർ നഗരത്തിന് പുറത്ത് നിന്നുള്ളവരുമാണ്, എന്നാൽ ഇവിടെ പരീക്ഷ എഴുതിയവരാണ്. മറ്റ് രണ്ട് ഉദ്യോഗാർത്ഥികൾ മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരും ബാക്കിയുള്ളവർ സ്വകാര്യ വ്യക്തികളുമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ…

Read More

ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ

ബെംഗളൂരു : പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ട് വിസ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച് 89 ലക്ഷം രൂപ തട്ടിയെടുത്ത 33കാരൻ ബെംഗളൂരുവിൽ അറസ്റ്റിലായി. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ബ്യൂറോയിലും (ഐബി) റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലും (ആർ ആൻഡ് എഡബ്ല്യു) ജോലി ചെയ്തിരുന്നതായി അവകാശപ്പെട്ട ബെംഗളൂരു രാജാജിനഗർ നിവാസിയായ അരഹന്ത് മോഹൻ കുമാർ ലക്കവല്ലി ആണ് പിടിയിലായത്, അരഹന്ത് ബികോം ബിരുദധാരിയാണെന്നും പൊലീസ് പറഞ്ഞു. ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് കൂടിയാണ് അരഹന്ത്. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ്…

Read More

പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ബിജെപി നേതാവ് ദിവ്യ ഹഗരാഗി അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദിവ്യ ഹഗാർഗിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ദിവ്യയെ പിടികൂടിയതെന്നും ഇന്ന് രാവിലെ കലബുർഗിയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ അറസ്റ്റിലാകുന്ന 18-ാം പ്രതിയാണ് ഇവർ. ദിവ്യയുടെ ഭർത്താവ് രാജേഷ് ഹഗാർഗി രക്ഷപ്പെടുന്നതിനിടെ നേരത്തെ അറസ്റ്റിലായിരുന്നു. കലബുർഗിയിൽ ജ്ഞാനജ്യോതി എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദിവ്യ, കലബുർഗിയിലെ ബിജെപിയുടെ വനിതാ യൂണിറ്റ് പ്രസിഡന്റായിരുന്നു. സംഭവം…

Read More

പബ് അഡിക്ഷൻ; സീരിയൽ വാഹന മോഷ്ടാവായി മാറി യുവാവ് 

ബെംഗളൂരു: പബ്ബുകളിൽ പോകുന്നതിന് അടിമയായി മാറിയ 27 കാരനായ യുവാവ്, സീരിയൽ വാഹന മോഷ്ടാവായി മാറുകയും 14 ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ട്. ശ്രീരംഗപട്ടണം സ്വദേശി ശിവകുമാറാണ് ക്ഷേത്രങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും മറ്റും പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടിച്ചിരുന്നതെന്ന് ചന്ദ്ര ലേഔട്ട് പൊലീസ് അറിയിച്ചു. പിന്നീട് അവ വിറ്റ് ലഭിച്ചിരുന്ന പണം പ്രതി ചെലവഴിച്ചിരുന്നത് എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയും പബ്ബുകൾ സന്ദർശിച്ചാണ്. മാർച്ച് 31 ന് പുലർച്ചെ നാഗരഭവിയിലെ സുവർണ ലേഔട്ടിലെ കൈലാസേശ്വര ക്ഷേത്രത്തിന് സമീപം സ്‌കൂട്ടർ…

Read More

മലയാളികളടക്കം 4 വിദ്യാർഥികൾ ലഹരിമരുന്നുമായി പിടിയിൽ

ബെംഗളൂരു: ലഹരിമരുന്നുമായി മലയാളികളടക്കം 4 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. യലഹങ്ക ന്യൂടൗണിലെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് 1.5 ലക്ഷം രൂപയുടെ മാരിജുവാനയുമായി സംഘത്തെ പിടികൂടിയത്. സംഘത്തിലെ കൂടുതൽ പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Read More

കവർച്ചാ കേസ് പ്രതികളും കൂട്ടു പ്രതികളും പോലീസ് പിടിയിൽ

ബെംഗളൂരു: മംഗളുരുവിൽ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരും മോഷണമുതലുകള്‍ വാങ്ങിയ ജ്വല്ലറി ഉടമകളും അടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തിരുവായില്‍ സ്വദേശിയായ വാമഞ്ഞൂര്‍ ആരിഫ്, ബോണ്ടയില്‍ കാവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരിഫിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകൾ നിലവിലുണ്ട്. ഹനീഫിനെതിരെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കേസുണ്ട്. 2022 ഏപ്രില്‍ 12ന് മംഗളൂരു റൂറല്‍ പൊലീസ് പരിധിയിലെ പല്‍ഡേന്‍ ഗ്രാമത്തില്‍ നിന്ന് മമത എന്ന…

Read More
Click Here to Follow Us