ബലാത്സംഗ കേസിൽ ബോഡിബിൽഡർ അറസ്റ്റിൽ

ബെംഗളൂരു: ബോഡി ബിൽഡർ ആകാൻ മോഹിച്ച 23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും വഞ്ചിക്കുകയും ചെയ്ത കേസിൽ ബെംഗളൂരു ആസ്ഥാനമായുള്ള ബോഡി ബിൽഡർ അറസ്റ്റിൽ. ഗോവിന്ദപുര മെയിൻ റോഡിലെ ഉമർ നഗറിലെ സയ്യിദ് സിദ്ദിഖ് എച്ച് (34) ആണ് കഴിഞ്ഞ ഫെബ്രുവരിയിൽ മയക്കമരുന്ന് കലർത്തി നൽകിയ ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിചത്തിന് അറസ്റ്റിലായത്.

ഇയാൾക്കെതിരെ കെജി ഹള്ളി പൊലീസ് സ്റ്റേഷനിൽ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോഡി ബിൽഡിംഗിൽ മിസ്റ്റർ യൂണിവേഴ്‌സ് കിരീടം നേടിയ സിദ്ദിഖിനെ ഏപ്രിൽ 28 ന് അറസ്റ്റ് ചെയ്തു. കോടതി പരപ്പന അഗ്രഹാരയിലെ സെൻട്രൽ ജയിലിലാണ് നിലവിൽ സിദ്ധിഖ്. എന്നാൽ ഇരയാണെന്നു പറയുന്ന യുവതിയെ കുറ്റപ്പെടുത്തുകയും സിദ്ദിഖിന്റെ ജിം മാനേജർ മുഹമ്മദ് സലീമും ഭാര്യയും സിദ്ധിക്കിനെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു എന്നാരോപിച്ച് അറസ്റ്റിലായ സിദ്ദിഖിന്റെ ഭാര്യ ഗോവിന്ദപുര പോലീസ് സ്‌റ്റേഷനിൽ എതിർപരാതി നൽകിയിട്ടുണ്ട്

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെയാണ് താൻ സിദ്ദിഖിനെ പരിചയപ്പെട്ടതെന്ന് പീഡനത്തിനിരയായ യുവതി പോലീസിനോട് പറഞ്ഞു. ബോഡി ബിൽഡറുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും കണ്ടപ്പോൾ തനിക്കും ഒരു ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറും ആകാനുള്ള ആഗ്രഹം യുവതി സിദ്ധിഖിനോട് പ്രകടിപ്പിക്കുകയും തന്നെ പരിശീലിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

 

ഫെബ്രുവരി 15ന് ബെംഗളൂരുവിൽ എത്തിയ യുവതി പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. പിന്നീട് എച്ച്ബിആർ ലേഔട്ടിൽ സിദ്ദിഖ് നടത്തുന്ന ഹൾക്ക് ഫിറ്റ്‌നസ് എന്ന ജിമ്മിൽ ചേർന്നു. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷം ബോഡി ബിൽഡിംഗിനായി സ്റ്റിറോയിഡ് എടുക്കാൻ സിദ്ദിഖ് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. ഫെബ്രുവരി 19 ന്, സിദ്ദിഖ് യുവതിയെ സ്വകാര്യമായി കാണുകയും മയക്കമരുന്ന് കുടിക്കാൻ പ്രേരിപ്പിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

 

തുടർന്ന് വിവാഹവാഗ്ദാനം നൽകി നിരവധി തവണ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും എന്നാൽ, പിന്നീട് അയാൾ വാക്ക് മാറുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാൽ സിദ്ദിഖും യുവതിയും തമ്മിൽ അടുത്തിടപഴകുന്നതിന്റെ വീഡിയോ കാണിച്ച് സിദ്ദിഖിന്റെ ജിം മാനേജർ മുഹമ്മദ് സലീമും ഭാര്യയും സിദ്ദിഖിനെ ബ്ലാക്ക്‌മെയിൽ ചെയ്തതായും 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും സിദ്ദിഖിന്റെ ഭാര്യ പരാതിപ്പെട്ടു. ഫെബ്രുവരി 22ന് ദമ്പതികളും യുവതിയും സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് പണം ആവശ്യപ്പെട്ടതെന്നും സിദ്ദിഖിന്റെ ഭാര്യയും ആരോപിച്ചു. കേസിൽ തുടർഅന്വേഷണം നടന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts