നൈസ് റോഡിൽ കാർ ബസുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: കെങ്കേരിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിതവേഗതയെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഡിവൈഡർ കടന്ന് എതിർദിശയിൽ നിന്ന് വന്ന ബസുമായി .കൂട്ടിയിടിച്ചാണ് 22 വയസുള്ള യുവാവും 18 കാരിയായ യുവതിയും മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.15 ഓടെ ബെംഗളൂരു വെസ്റ്റിലെ കെങ്കേരിക്ക് സമീപം ബിഡിഎ ടോൾ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.

കാറും മിനി ബസും ഇടിയെ തുടർന്ന് മറിഞ്ഞു. ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഹോണ്ട സിറ്റി കാർ ഓടിച്ചിരുന്ന സുമുഖും ലീല ജി നായിഡുവും സംഭവസ്ഥലത്തു താന്നെ തൽക്ഷണം മരിച്ചു. കാറിന്റെ ടയറുകളിലൊന്ന് വാഹനത്തിൽ നിന്ന് വേർപെട്ട് ഒരു എസ്‌യുവിയിൽ ഇടിക്കുകയും അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

സുമുഖ് അശ്രദ്ധമായി കാർ ഓടിച്ചിതാണ് കാർ ആക്‌സിഡന്റിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിൽ ബിബിഎ വിദ്യാർഥിനിയായ ലീല രാജരാജേശ്വരി നഗർ സ്വദേശിനിയായിരുന്നു. യുവതിയുടെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ്. എം എസ് രാമയ്യ കോളേജിലെ അവസാന വർഷ ഡിപ്ലോമ വിദ്യാർത്ഥിയാണ് സുമുഖ്. പിതാവ് ബിസിനസുകാരനും ആർആർ നഗറിൽ താമസക്കാരനുമാണ്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

പരിക്കേറ്റ ബസ് ഡ്രൈവറും യാത്രക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിനോദസഞ്ചാരത്തിനായി റിസോർട്ടിൽ പോയി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു യാത്രക്കാർ.പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts

Click Here to Follow Us