കേരള ആർ.ടി.സി.സമരം;നഗരത്തിൽ നിന്നുള്ള സർവീസുകൾ അനിശ്ചിതത്വത്തിൽ!

ബെംഗളൂരു : സി.ഐ.ടി.യു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെ കേരളത്തിൽ ആർ.ടി.സിയുടെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്.

ഇതിൻ്റെ പ്രതിഫലനങ്ങൾ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവരേയും ബാധിക്കാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

ഇന്ന് കേരളത്തിൽ നിന്ന് ബസുകൾ എത്തിയാൽ കേരളത്തിലേക്കുള്ള ഇന്നത്തെ സർവീസുകൾ പതിവുപോലെ നടക്കുമെന്ന് നഗരത്തിലെ കെ.എസ്.ആർ.ടി.സി.യുടെ അധികൃതർ അറിയിച്ചു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

അതേ സമയം വാരാന്ത്യമായതിനാൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ജനങ്ങൾ യാത്ര ചെയ്യും, അതു കൊണ്ട് തന്നെ ഇന്നത്തെ സർവ്വീസുകൾ മുടങ്ങിയാൽ അത് കൂടുതൽ അന്തർ സംസ്ഥാന യാത്രക്കാരെ ബാധിക്കും.

അതേ സമയം കർണാടക ആർടിസിയുടെ ബസുകൾ പതിവുപോലെ സർവ്വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts