ബെംഗളൂരു: പബ്ബുകളിൽ പോകുന്നതിന് അടിമയായി മാറിയ 27 കാരനായ യുവാവ്, സീരിയൽ വാഹന മോഷ്ടാവായി മാറുകയും 14 ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ട്.
ശ്രീരംഗപട്ടണം സ്വദേശി ശിവകുമാറാണ് ക്ഷേത്രങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും മറ്റും പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടിച്ചിരുന്നതെന്ന് ചന്ദ്ര ലേഔട്ട് പൊലീസ് അറിയിച്ചു. പിന്നീട് അവ വിറ്റ് ലഭിച്ചിരുന്ന പണം പ്രതി ചെലവഴിച്ചിരുന്നത് എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയും പബ്ബുകൾ സന്ദർശിച്ചാണ്. മാർച്ച് 31 ന് പുലർച്ചെ നാഗരഭവിയിലെ സുവർണ ലേഔട്ടിലെ കൈലാസേശ്വര ക്ഷേത്രത്തിന് സമീപം സ്‌കൂട്ടർ മോഷണം പോയത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പോലീസ് ഇൻസ്‌പെക്ടർ മനോജ് ഹൂവാലെ ശിവകുമാറിനെ പിടിച്ചത്.
സ്‌കൂട്ടറിന്റെ ഉടമയായ വിജയ് (22) ജോലിസ്ഥലത്ത് പോയി – കാറുകൾ കഴുകുകയായിരുന്നു – മോഷണം നടക്കുമ്പോൾ. തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ മോഷണം പോയിരുന്നു. ജെസിബി ഡ്രൈവറായ കുമാറിന് പബ്ബുകളിൽ ചുറ്റിക്കറങ്ങാൻ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വരുമാനം തികയാഞ്ഞതിനാലാണ് മോഷണത്തിലേക്ക് ഇറാൻ പ്രതി തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. വാഹന മോഷ്ടാക്കളായിരുന്ന ചില സുഹൃത്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലേക്ക് ഇറങ്ങാൻ പ്രതി തീരുമാനിച്ചത്.
8,000 മുതൽ 20,000 രൂപയ്ക്കാണ് ഓരോ വാഹനവും പ്രതി മാണ്ഡ്യയിൽ വിറ്റിരുന്നത്. വാഹനം ബെംഗളൂരുവിലുള്ള ഒരു സുഹൃത്തിന്റേതാണെന്നും പിന്നീട് രേഖകൾ നൽകാമെന്നും ഇയാൾ വാങ്ങിയവരോട് അറിയിച്ചിരുന്നത്. ഓരോ തവണ വാഹനം വിൽക്കുമ്പോഴും നഗരത്തിലെ ഒരു പബ്ബിൽ സന്ദർശനം നടത്തിയിരുന്നു. മൊത്തം 14 ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതായി കുമാർ സമ്മതിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യമായി അറസ്റ്റിലായ കുമാർ നഗരത്തിൽ രാജഗോപാലനഗർ, ചന്ദ്ര ലേഔട്ട്, വിജയനഗർ, ജയനഗർ, കുനിഗൽ, മഗഡി, മറ്റ് ഔട്ട്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ മോഷ്ടിച്ചിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.