പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ബിജെപി നേതാവ് ദിവ്യ ഹഗരാഗി അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദിവ്യ ഹഗാർഗിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ പൂനെയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ദിവ്യയെ പിടികൂടിയതെന്നും ഇന്ന് രാവിലെ കലബുർഗിയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ അറസ്റ്റിലാകുന്ന 18-ാം പ്രതിയാണ് ഇവർ. ദിവ്യയുടെ ഭർത്താവ് രാജേഷ് ഹഗാർഗി രക്ഷപ്പെടുന്നതിനിടെ നേരത്തെ അറസ്റ്റിലായിരുന്നു.

  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി

കലബുർഗിയിൽ ജ്ഞാനജ്യോതി എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദിവ്യ, കലബുർഗിയിലെ ബിജെപിയുടെ വനിതാ യൂണിറ്റ് പ്രസിഡന്റായിരുന്നു. സംഭവം പുറത്തായതോടെ പാർട്ടി ദിവ്യയെ തള്ളി പറഞ്ഞിരുന്നു. എന്നാൽ, ദിവ്യ ബിജെപിയിൽ സജീവമാണെന്നും സ്ഥാനങ്ങൾ വഹിച്ചിരുന്നതായും നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു. ഫെബ്രുവരിയിൽ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ദിവ്യയെ സന്ദർശിച്ചിരുന്നു. റിക്രൂട്ട്‌മെന്റ് ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
[masterslider id="10"]

Related posts

Click Here to Follow Us