പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: കോർപറേറ്റർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളിലൊരാളായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് കോർപറേറ്റർ നസീർ അഹമ്മദ് ഹൊന്യാൽ അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 138 ആയി ഉയർന്നു.

കാർവാർ റോഡിലെ വസതിയിൽ നിന്നാണ് നസീറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത വസീം പഠാൻ മൗലവിയെ ചോദ്യം ചെയ്തു വരികയാണ്. അക്രമ സമയത്ത് ഇയാൾ പൊലീസ് സ്റ്റേഷന്റെ ടവർ ലൊക്കേഷനിൽ നിന്ന് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൊബൈൽ കോളുകൾ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

മസ്ജിദിനു മുകളിൽ കാവി പതാക പാറുന്ന പ്രകോപനപരമായ വാട്സാപ് സ്റ്റേറ്റസ് 16ന് അഭിഷേക് ഹിരേമഠ് എന്ന വിദ്യാർഥി പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു കലാപം. ഇതിനായി അക്രമികളെ ഇളക്കി വിട്ടെന്ന ആരോപണമാണ് നസീർ അഹമ്മദ് നേരിടുന്നത്. ഹുബ്ബള്ളി– ധാർവാഡ് കോർപറേഷനിലെ 71–ാം വാർഡ് കോർപറേറ്ററാണ് നസീർ അഹമ്മദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts