ബെംഗളൂരു : കോവിഡ് ഭീഷണി ഒരു വിധം കുറഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന ഓണമാണ് ഈ വർഷത്തേത്. നാട്ടിൽ പോകാൻ കഴിയാത്തവർക്കും ഓണസദ്യ താമസ സ്ഥലത്ത് പാകം ചെയ്യാൻ കഴിയാത്തവർക്കും അറിയാത്തവർക്കും വലിയ ഒരു അനുഗ്രഹമാണ് വിവിധ മലയാളി ഭക്ഷണ ശാലകൾ നടത്തുന്ന ഓണസദ്യകൾ… ഇതുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു, ഭക്ഷണശാലകളുമായി നേരിട്ട് ബന്ധപ്പെട്ട് സർവീസുകൾ ഉറപ്പ് വരുത്തുക. സ്ഥലം-ഭക്ഷണ ശാലയുടെ പേര്-ഓണസദ്യ നടത്തുന്ന തീയതി-വില- ബന്ധപ്പെടേണ്ട നമ്പർ എന്നിവ ക്രമത്തിൽ. Channadandra-Angels Kitchen-08.09.2022-369-Only Parcel-8123241787 Chellikere-Malabar Hut-08.09.2022-399-6364344110 Bidadi-Wonderla-08.09.2022-399- HSR…
Read MoreTag: 2022
“ഓണവർണ്ണങ്ങൾ 2022” കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ ഓണാഘോഷം നാളെ
ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. മുൻ വർഷം നഷ്‌ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്‌കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ…
Read Moreനെക്സ്റ്റ് ജെൻ കപ്പിൽ അഭിമാനപോരാട്ടം കാഴ്ച വച്ച് ബെംഗളൂരു എഫ് സി
നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഗംഭീര പ്രകടനം. ഇന്ന് പ്രീമിയർ ലീഗിലെ വമ്പൻമാരായ ലെസ്റ്റർ സിറ്റിയുടെ യുവടീമിനെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം നേരിട്ടെങ്കിലും അവരുടെ പോരാട്ടം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തി. ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്. 67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി…
Read More‘ദസറ’ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കർണാടക
ബെംഗളൂരു: മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷങ്ങളിലും വലിയ രീതിയിൽ ദസറ ആഘോഷങ്ങൾ നടന്നിരുന്നില്ല. ദസറ ആഘോഷങ്ങൾക്കായി മൈസൂരു വികസന അതോറിറ്റിക്ക് 10 കോടി രൂപ സർക്കാർ നൽകും. ഇതിന് പുറമെ സ്പോൺസർഷിപ്പ് മുഖേനയും ചടങ്ങുകൾക്കുള്ള തുക കണ്ടെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരത്തോടെ ദസറ പ്രദർശനം ആരംഭിക്കും. മൈസൂരുവിന് പുറമെ ശ്രീരംഗപട്ടണം, ചാമരാജനഗർ പട്ടണവും പ്രാദേശിക ദസറ ചടങ്ങുകൾ ആരംഭിക്കും.
Read Moreഇവി എക്സ്പോ ഇന്ന് മുതൽ പാലസ് ഗ്രൗണ്ടിൽ
ബെംഗളൂരു: ഹരിത ഊർജം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർണാടക സർക്കാർ സംഘടിപ്പിക്കുന്ന ഇവി എക്സ്പോ ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെയാണ് എക്സ്പോ നടക്കുക. പാലസ് ഗ്രൗണ്ടിലെ ചാമര വജ്രയിൽ ആണ് എക്സ്പോ നടക്കുന്നത്. ബെംഗളൂരുവിനെ സംസ്ഥാനത്തിന്റെ ഇവി തലസ്ഥാനമാക്കുന്നതിനായി കർണ്ണാടക സർക്കാർ 2017 ൽ ആണ് ഇവി പോളിസി ആദ്യം കൊണ്ടു വന്നത് . സംസ്ഥാനത്തെ ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുന്നതിന് ബെസ്കോമിനെ നോഡൽ ഏജൻസിയായി സർക്കാർ നാമനിർദ്ദേശം…
Read Moreആർസിബി യ്ക്ക് നന്ദി അറിയിച്ച് ദിനേശ് കാർത്തിക്
ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് പിന്നാലെ ഐ.പി.എല്ലില്‍ തന്നെ ടീമില്‍ എടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നന്ദി അറിയിച്ച് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം ലഭിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും തന്നെ പലരും എഴുതി തള്ളിയതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള ഈ തിരിച്ചുവരവ് വളരെ പ്രേത്യേകത നിറഞ്ഞതാണെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ദിനേശ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമില്‍ ഇടം…
Read Moreഐപിഎൽ; ആർസിബി യും ലഖ്‌നൗവും നേർക്കുനേർ
കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും ആര്‍സിബിയും നേര്‍ക്കുനേര്‍. നാളെ വൈകീട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമിനോട് ഏറ്റുമുട്ടി വേണം ഫൈനല്‍ ടിക്കറ്റ് നേടാന്‍. അതിന് ആദ്യം എലിമിനേറ്റര്‍ മറികടക്കേണ്ടതായുണ്ട്. അരങ്ങേറ്റക്കാരായ ലഖ്‌നൗവോ അതോ ആര്‍സിബിയോ, ആരാവും രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുക എന്ന് നാളെ അറിയാം. പ്രതീക്ഷയോടെ ആര്‍സിബി മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫ്…
Read Moreഐപിഎൽ, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടും
മുംബൈ : ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ പഞ്ചാബ് കിംഗ്സ് ഇന്ന് കളത്തിൽ ഇറങ്ങും. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേഓഫിന് തൊട്ടരികെയാണ് ബെംഗളൂരു. രണ്ട് കളിയും ജയിച്ചാല്‍ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. പഞ്ചാബിനോട് തോറ്റാല്‍ പതിവുപോലെ കണക്കുകളിലെ കളി നോക്കേണ്ടിവരും. അതേസമയം, ജീവശ്വാസത്തിനായി പഞ്ചാബിന് ജയിച്ചേ തീരൂ. ബെംഗളൂരുവിന് 12 കളിയില്‍ 14ഉം പഞ്ചാബിന് 11 കളിയില്‍ 10ഉം ആണ് പോയിന്‍റ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ 200 ന് മുകളില്‍ സ്കോര്‍…
Read Moreപുത്തൻ പ്രതീക്ഷയുടെ വിഷു ആഘോഷിച്ച് മലയാളികൾ
തിരുവനന്തപുരം: പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി മലയാളികൾ വിഷു ആഘോഷിക്കുന്നു. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്ന് മലയാളികൾ വിഷുവിനെ വരവേറ്റു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ പൊൻകണി. കണിവെള്ളരി മഹാവിഷ്ണുവിന്‍റെ മുഖവും കൊന്നപ്പൂ കിരീടവും വാൽക്കണ്ണാടി മനസ്സുമെന്ന് വിശ്വാസം. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. ഇത് സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കം.…
Read Moreഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി ഭാവന
തിരുവനന്തപുരം : 26 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. ചടങ്ങിൽ സംവിധായാകൻ ഷാജി എൻ കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പോരാട്ടത്തിന്റെ പെൺ പ്രതീകമാണ് നടി ഭാവന എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ബംഗ്ലാദേശ്, സിംഗപൂർ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ രഹാന യാണ് ഉദ്ഘടന ചിത്രം. 15 തിയേറ്ററുകളിൽ ആയി 173 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മാർച്ച് 25 ന് മേള അവസാനിക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങ്…
Read More