“ഓണവർണ്ണങ്ങൾ 2022” കേരള സമാജം ബെംഗളൂരു  സിറ്റി സോണിന്റെ ഓണാഘോഷം നാളെ 

ബെംഗളൂരു: എൺപത്തിരണ്ടു വർഷത്തെ പാരമ്പര്യമുള്ള ബെംഗളൂരുവിലെ ഏറ്റവും പഴയ മലയാളി സംഘടനയായ കേരള സമാജം ബെംഗളൂരു മുൻവർഷങ്ങളിലെ പോലെ മികച്ച രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.     

മുൻ വർഷം നഷ്‌ടമായ നമ്മുടെ ഓണത്തെ ഈ വർഷം വരവേൽക്കാൻ കേരള സമാജം ബെംഗളൂരു സിറ്റി സോണും എച്ച്‌കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരുവും ചേർന്ന് “ഓണവർണ്ണങ്ങൾ 2022” എന്ന പേരിൽ ഓണാഘോഷം 2022 നാളെ (ഓഗസ്റ്റ് 28) ഞായറാഴ്ച രാവിലെ മുതൽ രാത്രി 8 വരെ കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. ചെണ്ടമേളത്തിൻ്റെയും സംഗീത വാദ്യമേളത്തിന്റെയും മാസ്മരിക പ്രകടനവുമായി ആട്ടം – ചെമ്മീൻ ബാൻഡിന്റെ സംഗീതവിരുന്നും, തൃശൂർ പുലിക്കളിയും, വിവിധ കലാപരിപാടികളും ഓണക്കളികളും, വിവിധ സമ്മാന പദ്ധതികളുമായി ഒരു മികച്ച ഓണ വിളംബരമാണ് സിറ്റി സോൺ നിങ്ങൾക്കായി ഒരുക്കുന്നത്.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

കർണാടക മുൻ ആഭ്യന്തര മന്ത്രി ശ്രീ രാമ ലിംഗ റെഡ്ഡി നവംബറിലാണ് (ബി ടി എം ), പാലക്കാട് ശ്രീ ഷാഫി പറമ്പിൽ, ശ്രീ ഗോപകുമാർ , ഐ ആർ എസ് അഡി (കമ്മീഷണർ, കസ്റ്റംസ് ആൻഡ് ഇൻഡൈററ്റ് ടാക്സ്, ബെംഗളൂരു) , ശ്രീ സിഎം ഫൈസ് (എച്ച് കെ ബി കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ) , റവ്. ഫാ. ടോണി എ എൽ (സെന്റ് ജോൺസ്) എന്നിവർ വിശിഷ്ടാതിഥിയായി എത്തുന്നു. 

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും .

രാവിലെ 10 മണിക്ക് ഓഡിറ്റോറിയത്തിൽ എത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് iJOP Technologies സമ്മാനം ഉണ്ടായിരിക്കും.ആൻഡ്രോയിഡ് സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള വിവിധ സമ്മാനങ്ങൾ അടങ്ങിയ 100 രൂപയുടെ ലക്കി ഡ്രോപ്പും പരിപാടിയുടെ ഭാഗമായി ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് .

8547727366, 6366739999

9446611528

ഈ നമ്പറുകളിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts