99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ അറസ്റ്റിൽ.

14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എയർപോർട്ടിൽ നിന്നും പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണ് പിടിയിൽ ആയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ഡൽഹിയിലേക്ക് വൻതോതിൽ   ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ സംഘം തെലങ്കാനയിൽ നിന്നുള്ള 52കാരനെ സംശയത്തെ തുടർന്ന് തടഞ്ഞു. കമ്പ്യൂട്ടർ സ്കാനറുകളിൽ നിന്ന് രക്ഷപ്പെടാൻ ബ്ലാക്ക് ടേപ്പ് ഉപയോഗിച്ച് മറച്ച തവിട്ട് നിറത്തിലുള്ള പാക്കറ്റുകൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ കണ്ടെത്തി. അടിഭാഗം അധിക അറയിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts