ഐപിഎൽ; ആർസിബി യും ലഖ്‌നൗവും നേർക്കുനേർ

കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും ആര്‍സിബിയും നേര്‍ക്കുനേര്‍.

നാളെ വൈകീട്ട് 7.30ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുന്നത്. തോല്‍ക്കുന്ന ടീം പുറത്താവുമ്പോള്‍ ജയിക്കുന്ന ടീമിന് ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീമിനോട് ഏറ്റുമുട്ടി വേണം ഫൈനല്‍ ടിക്കറ്റ് നേടാന്‍. അതിന് ആദ്യം എലിമിനേറ്റര്‍ മറികടക്കേണ്ടതായുണ്ട്. അരങ്ങേറ്റക്കാരായ ലഖ്‌നൗവോ അതോ ആര്‍സിബിയോ, ആരാവും രണ്ടാം ക്വാളിഫയറിലേക്ക് ടിക്കറ്റെടുക്കുക എന്ന് നാളെ അറിയാം.

പ്രതീക്ഷയോടെ ആര്‍സിബി
മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തതിന്റെ ആനുകൂല്യത്തില്‍ പ്ലേ ഓഫ് ടിക്കറ്റെടുത്ത ടീമാണ് ആര്‍സിബി. നാലാം സ്ഥാനക്കാരായാണ് അവര്‍ പ്ലേ ഓഫില്‍ പ്രവേശിച്ചത്. 14 മത്സരത്തില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയുമടക്കം 16 പോയിന്റോടെയാണ് ആര്‍സിബി നാലാം സ്ഥാനത്തെത്തിയത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ ആർ സി ബിയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ടീം വലിയ പ്രതീക്ഷയിലാണ്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

ബാറ്റിങ് നിര ശക്തമാണെങ്കിലും ആരൊക്കെ ഫോമിലാണെന്ന് പറയാനാവാത്ത അവസ്ഥയാണ്. നായകന്‍ ഫഫ് ഡുപ്ലെസിസാണ് ബാറ്റിങ് നിരയുടെ നട്ടെല്ല്. 14 മത്സരത്തില്‍ നിന്ന് 443 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എലിമിനേറ്ററിലും നായകന്‍ ഡുപ്ലെസിസിന്റെ പ്രകടനം ആര്‍സിബിക്ക് നിര്‍ണ്ണായകമാവും. വിരാട് കോലിക്ക് പ്രധാപത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും 14 മത്സരത്തില്‍ നിന്ന് 309 റണ്‍സാണ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ കോലി അര്‍ധ സെഞ്ച്വറി നേടിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts