ബെംഗളൂരു : മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ ആറു പ്രതികളെ ഹൈദരാബാദ് എൻഐഎ കോടതി വിട്ടയച്ച സാഹചര്യത്തിൽ, കോൺഗ്രസ് മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എട്ടുപേരുടെ ജീവനെടുത്ത സ്ഫോടനത്തിനു പിന്നിൽ ഹിന്ദു തീവ്രവാദികളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.
ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു രാഹുലിനു പുറമെ കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ, ദിഗ്‍വിജയ് സിങ് തുടങ്ങിയവർ നിരുപാധികം മാപ്പു പറയണം. മക്കാ മസ്ജിദ് സ്ഫോടനത്തിലെ യഥാർഥ പ്രതികളുടെ അറസ്റ്റ് ഉറപ്പാക്കാനാകാത്ത ആന്ധ്രാ പ്രദേശ് സർക്കാരിനെ അമിത് ഷാ വിമർശിച്ചു. ഹിന്ദു തീവ്രവാദം എന്ന നുണ പദപ്രയോഗത്തിനു വിത്തിട്ട കോൺഗ്രസിനെ കർണാടകയിലെ വോട്ടർമാർ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.