കത്വ പീഡനം: ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജമ്മു കശ്മീര്‍ ഘടകത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്. അധികം വൈകാതെ തന്നെ വെബ്സൈറ്റ് പൂർവ്വസ്ഥിതിയിൽ ആകുകയും ചെയ്‌തു. എട്ട് വയസുകാരിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സൈബര്‍ വാരിയേഴ്സ് ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് വിധേയയാക്കിയ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി പ്രകടനം നടത്തിയ ഹിന്ദു ഏകതാ മഞ്ചിനെതിരെ രൂക്ഷഭാഷയിലാണ് സൈബര്‍ വാരിയേഴ്സ് വിമര്‍ശിക്കുന്നത്.…

Read More

അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരളാ തീരത്ത്‌ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ തീരങ്ങളിലാണ് ശക്തമായ കാറ്റ് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം അറിയിച്ചു.

Read More

ആരാധകരെ പൂനെയില്‍ എത്തിക്കാന്‍ വിസില്‍ പോട് എക്‌സ്പ്രസുമായി ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ തോളിലേറ്റി സ്‌നേഹം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കളിയില്‍ ടീമിന് ലഭിക്കുന്ന ആരാധകരുടെ പിന്തുണയും അത്രത്തോളം തന്നെ വലുതാണ്. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയിരുന്നു. ഇതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ പൂനെയിലേക്ക് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആരാധകര്‍ക്ക് വേണ്ടി ചെന്നൈയില്‍ നിന്ന് പൂനെ വരെ ഒരു ട്രെയിന്‍ മുഴുവന്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ആരാധകര്‍ക്കാണ് ‘വിസില്‍ പോട് എക്‌സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിനില്‍ സൗജന്യ…

Read More

ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്തണമെന്ന് ലോ കമ്മീഷൻ

ന്യൂഡല്‍ഹി: ബിസിസിഐ ഉടച്ചുവാര്‍ക്കണമെന്ന് ലോ കമ്മീഷൻ റിപ്പോര്‍ട്ട്. ദേശീയ സ്പോര്‍ട്സ് ഫെഡറേഷനായി പ്രഖ്യാപിച്ച് ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. ഭരണഘടനയുടെ 12 മത്തെ അനുഛേദത്തിൽ ഉൾപ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്പോട്സ് ഫെഡറേഷനായി ബിസിസിഐയെ പ്രഖ്യാപിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ നേരിട്ട് നിയമസഹായം നൽകുന്നില്ലെങ്കിലും നികുതി ഇളവുകൾ ബിസിസിഐക്ക് നൽകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിസിസിഐ പൊതുമേഖലാ സ്ഥാപനമാകുന്നതോടെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരും.  അത്‍ലറ്റിക്സ് ഫെ‍ഡറേഷൻ പോലെ കേന്ദ്രസര്‍ക്കാരിന് കീഴിൽ ബിസിസിഐ വരുമ്പോള്‍ പൊതുതാത്പര്യ ഹര്‍ജികൾ ബിസിസിഐക്കെതിരെ നൽകാം.…

Read More

മിന്നാലാക്രമണത്തിന് ശേഷം ഫോണ്‍ എടുക്കാന്‍ പോലും പാക്കിസ്ഥാന് ഭയമായിരുന്നു: നരേന്ദ്ര മോദി

ലണ്ടന്‍: 2016-ല്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണം പരസ്യമാക്കുന്നതിന് മുമ്പ് പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യം വിളിച്ചറിയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനെ വിവരം അറിയിക്കാനായി ഒരു മണിക്കൂറോളം കാത്തിരുന്നുവെന്നും ഫോണ്‍ വിളിച്ചിട്ട് അവര്‍ ഫോണ്‍ എടുത്തിരുന്നില്ലയെന്നും അദ്ദേഹം ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ‘ഭാരത് കീ ബാത്, സബ് കെ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുവേ പറഞ്ഞു. പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും മോദി പറഞ്ഞു. മാത്രമല്ല, മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11…

Read More

സുഹൃത്തായ ശ്രീരാമലുവിന് വേണ്ടി വോട്ടു തേടി വിവാദ ഖനി വ്യവസായി ജനാർദ്ധന റെഡ്ഢി.

ബെംഗളൂരു : വിവാദ ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി.ജനാർദന റെഡ്ഡി ബിജെപി സ്ഥാനാർഥിക്കായി പ്രചാരണരംഗത്ത്. ചിത്രദുർഗയിലെ മുളകാൽമുരു മണ്ഡലത്തിൽ മൽസരിക്കുന്ന തന്റെ വിശ്വസ്തൻ ബി.ശ്രീരാമുലുവിനു വേണ്ടിയാണ് ജനാർദനറെഡ്ഡി ഇറങ്ങിയത്. അനധികൃത ഖനനക്കേസിൽ ജയിൽശിക്ഷ ലഭിച്ച റെ‍ഡ്ഡിയെ ബിജെപി അകറ്റി നിർത്തിയിരിക്കുകയാണ്. റെഡ്ഡിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു ദേശീയാധ്യക്ഷൻ അമിത്‌ഷായും വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെക്കുറിച്ച് ഷാ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ബിജെപിയോടുള്ള സ്നേഹം രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും തുമകൂരുവിലെ സിദ്ധഗംഗാ മഠം സന്ദർശിച്ച ശേഷം റെഡ്ഡി പറഞ്ഞു. സ്വദേശമായ ബെള്ളാരിയിൽ പ്രവേശിക്കുന്നതിനു വിലക്കുള്ളതിനാൽ ചിത്രദുർഗയിലെ രാംപുരയിൽ…

Read More

ലോകം കാത്തിരുന്ന തൃശൂര്‍ പൂരം ഇന്ന് കൊടിയേറും.

തൃശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് ഇന്ന്  കൊടിയേറും. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്‍റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂടാണ്. മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു. ഇതാദ്യാമായാണ് പൂരത്തിന് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006 ല്‍ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ ശേഷം കെ.എഫ്.ആര്‍.ഐയില്‍നിന്ന് എത്തിച്ച് നട്ടുവളര്‍ത്തിയ പുതിയ ഇലഞ്ഞിയാണ് ഇപ്പോള്‍ പൂത്തത്. ഒരാഴ്ച മുമ്പ് പൂത്ത് തുടങ്ങിയ ഇലഞ്ഞിയില്‍ നിറയെ പൂക്കളും മൊട്ടുകളുമുണ്ട്. പൂ നിറഞ്ഞ ഇലഞ്ഞിയും അത്…

Read More

ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്!

സോണിപത്ത്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഇസൈപുര്‍ ഖേദി ഗ്രാമ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക്. ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയതോടെ ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാന്‍ അനുവാദമില്ല. ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെ അതിനും വിലക്കേര്‍പ്പെടുത്തി. അവര്‍ക്ക് ഇത് ചേരില്ല അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഗ്രാമത്തലവന്‍ പറഞ്ഞു. എന്നാല്‍ ജീന്‍സിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിചിത്ര സംഭവമായാണ്…

Read More

മക്ക മസ്ജിത് സ്ഫോടനത്തിന് ശേഷം”ഹിന്ദു തീവ്രവാദികൾ”എന്ന പദപ്രയോഗം നടത്തിയ രാഹുൽ ഗാന്ധി മാപ്പ് പറയണം.

ബെംഗളൂരു : മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ ആറു പ്രതികളെ ഹൈദരാബാദ് എൻഐഎ കോടതി വിട്ടയച്ച സാഹചര്യത്തിൽ, കോൺഗ്രസ് മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എട്ടുപേരുടെ ജീവനെടുത്ത സ്ഫോടനത്തിനു പിന്നിൽ ഹിന്ദു തീവ്രവാദികളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു രാഹുലിനു പുറമെ കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ, ദിഗ്‍വിജയ് സിങ് തുടങ്ങിയവർ നിരുപാധികം മാപ്പു പറയണം. മക്കാ മസ്ജിദ് സ്ഫോടനത്തിലെ യഥാർഥ പ്രതികളുടെ…

Read More

കർണാടകക്ക് മാർക്ക് 3 വോട്ടിംഗ് യന്ത്രങ്ങൾ;14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാം.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്  ഉപയോഗിക്കുന്നതു മാർക്ക് ത്രീ സീരിസിൽ ഉൾപ്പെട്ട  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ. നിലവിലെ 5000 യന്ത്രങ്ങൾ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണു പരിഷ്കരിച്ചു പുതിയ സീരിസിലേക്കു മാറ്റിയതെന്നു ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന മാർക്ക് ടു  വോട്ടിങ് യന്ത്രങ്ങളിൽ നാല് ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാനേ സാധിച്ചിരുന്നുള്ളൂ.  മാർക്ക് ത്രീ  യന്ത്രങ്ങൾക്ക് 14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാൻ സാധിക്കും.

Read More
Click Here to Follow Us