മിന്നാലാക്രമണത്തിന് ശേഷം ഫോണ്‍ എടുക്കാന്‍ പോലും പാക്കിസ്ഥാന് ഭയമായിരുന്നു: നരേന്ദ്ര മോദി

ലണ്ടന്‍: 2016-ല്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണം പരസ്യമാക്കുന്നതിന് മുമ്പ് പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യം വിളിച്ചറിയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനെ വിവരം അറിയിക്കാനായി ഒരു മണിക്കൂറോളം കാത്തിരുന്നുവെന്നും ഫോണ്‍ വിളിച്ചിട്ട് അവര്‍ ഫോണ്‍ എടുത്തിരുന്നില്ലയെന്നും അദ്ദേഹം ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് ‘ഭാരത് കീ ബാത്, സബ് കെ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുവേ പറഞ്ഞു.

പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടെന്നും മോദി പറഞ്ഞു. മാത്രമല്ല, മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11 മണിമുതല്‍ അവരെ ബന്ധപ്പെടാന്‍ ശ്രിമിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തിരുന്നില്ലയെന്നും ഫോണില്‍ വരാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയായപ്പോഴാണ് അവര്‍ ഫോണ്‍ എടുത്തത്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

പാകിസ്ഥാന്‍ സൈന്യത്തിനെ വിവരം അറിയിക്കണമെന്ന് ഞാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഞങ്ങള്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. ഇതിന് ശേഷമാണ് ഇന്ത്യന്‍ മാധ്യമങ്ങളെ മിന്നാലാക്രമണ വിവരം അറിയിച്ചത്. ഇത് മോദിയാണ്, അവരുടെ ഭാഷയില്‍ തന്നെ എങ്ങനെ മറുപടി കൊടുക്കണമെന്ന് അറിയാമെന്നും ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ‘ഭാരത് കീ ബാത്, സബ് കെ സാത്’ പരിപാടിയില്‍ സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

ഭീകരവാദം കയറ്റി അയച്ച് മറ്റുള്ളവരെ ഉപദ്രവിക്കാമെന്നാണ് ചിലരുടെ വിചാരം. അവര്‍ക്ക് അതേ ഭാഷയിലായിരിക്കും മറുപടി. നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കുന്നത് സഹിക്കില്ല. ഒരു യുദ്ധത്തെ ചെറുക്കാനുള്ള ശക്തിയൊന്നും അവര്‍ക്കില്ല. പിന്നില്‍ നിന്നുള്ള ആക്രമണമാണ് അവര്‍ നടത്തുന്നതെന്നും പാകിസ്ഥാന്‍റെ പേര് പറയാതെ മോദി തുറന്നടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts