ഇന്ത്യയില്‍ തിരികെയെത്തിയ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി പ്രീതി സിന്‍റയെ വിമര്‍ശിച്ച് പാക് മന്ത്രി. പാക്കിസ്ഥാന്‍ വാര്‍ത്താ വിനിമയ മന്ത്രി ഫവാസ് ചൗധരിയാണ് പ്രീതി സിന്‍റയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനത്തെ 65 വര്‍ഷം പഴക്കമുള്ള റഷ്യയുടെ മിഗ് 21 വിമാനം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിവച്ചു വീഴ്ത്തിയതിന്‍റെ ഞെട്ടിലിലാണ് അമേരിക്കയിലെ ജനങ്ങളെന്നു തുടങ്ങുന്നതായിരുന്നു പ്രീതിയുടെ ട്വീറ്റ്. ‘പൈലറ്റ് പരിശീലനത്തെക്കുറിച്ചുള്ള ഒരു വലിയ പാഠമാണിത്. മികച്ച പൈലറ് ഉള്ള വിമാനം ഏതാണോ അതാണ് മികച്ച വിമാനം- പ്രീതി കുറിച്ചു. ‘അഭിനന്ദിന് ജന്മനാട്ടിലേക്ക് സ്വാഗതം’, ‘യഥാര്‍ത്ഥ നായകൻ ‘ എന്നീ ഹാഷ്ടാഗുകളോടെയാണ് പ്രീതി അഭിനന്ദനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.
People in America r shocked dat a 65year old Russian #MIG21 shot down an American made & sold #F16 at the India Pak border.This tells a lot about pilot training.The best plane is the one with the best pilot inside#WelcomeHomeAbhinandan#RealHero #IndianAirForce#JaiHindpic.twitter.com/F32AhMN2dA
— Preity G Zinta (@realpreityzinta) March 1, 2019
Best thing #Bollywood walas can do is stop poking nose in issues beyond their understanding,majority of them haven’t even finished their School, they lack ken of very basic issues. Wars are too serious a business to be discussed by jokers who became celebrities by stroke of luck https://t.co/ReRKLdLIC7
— Ch Fawad Hussain (@fawadchaudhry) March 1, 2019
ഇതിനു മനസിലാക്കാനാവാത്ത കാര്യങ്ങളില്‍ ചെന്ന് തലയിടാതിരിക്കുക എന്നതാണ് ബോളിവുഡ് താരങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കാര്യമെന്നായിരുന്നു ഫവാസ് ചൗധരിയുടെ മറുപടി. സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത പലരുമാണ് ബോളിവുഡിലുള്ളതെന്നും അടിസ്ഥാന കാര്യങ്ങള്‍ പോലും മനസിലാക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിവില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഭാഗ്യം കൊണ്ട് മാത്രം പ്രശസ്തരായ ജോക്കര്‍മാര്‍ക്ക് തമാശ പറയാനുള്ള കാര്യമല്ല യുദ്ധമെന്നും അതിന്റെ ഭീകരതയെ കുറിച്ച് ചിന്തിക്കാന്‍ പോലും താരങ്ങള്‍ക്ക് കഴിവില്ലെന്നും ചൌധരി കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.