ബെംഗളുരു; നഗരത്തിൽ സർവ്വീസ് നടത്തുന്നതിനായി തിങ്കളാഴ്ച്ച മുതൽ 100 ബസുകൾ കൂടി ഇറക്കുമെന്ന് അറിയിച്ച് ബിഎംടിസി. 6-12 ക്ലാസുകൾ പൂർണ്ണമായും ഹാജർ നിലയോടെ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ഇതോടെയാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ബിഎംടിസി ബസുകൾ 100 എണ്ണം കൂടി നിരത്തിലിറക്കാനുള്ള തീരുമാനം എടുത്തത്. 4953 ബസുകളാണ് നിലവിൽ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവ്വീസ് നടത്തുന്നത്.
Read MoreAuthor: News Team
സ്കൂളിലെത്തി ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ; ആശങ്കയോടെ മാതാപിതാക്കൾ
ബെംഗളുരു; മുഴുവൻ ഹാജർ നിലയോടെ ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ കുട്ടികളുമായി ക്ലാസുകൾ പുനരാരംഭിക്കാമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുകയാണ്. കൂടാതെ ഇലക്രോണിക് സിറ്റിയിലും, കോലാറിലും മാണ്ഡ്യയിലും 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂൾ – കോളേജ് മാനേജ്മെന്റുകളുടെ ആശങ്ക വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ സ്കൂളിൽ എത്താത്തവർക്ക് ഓൺലൈൻ ക്ലാസുകളും അല്ലാത്തവർക്ക് ഓഫ് ലൈൻ ക്ലാസുകളും എടുക്കേണ്ടതായിട്ടുള്ളതിനാൽ…
Read Moreഅഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ബെംഗളുരു; ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 17 നാണ് മാഗഡിറോഡിലെ വസതിയിൽ വിവിധ മുറികളിലായി മുതിർന്നവരെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഈ കേസിൽ മരിച്ച ഭാരതിയുടെ ഭർത്താവും പ്രാദേശിക മാധ്യമപ്രവർത്തകനുമായ ഹുല്ല ശങ്കറിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ കുറ്റപ്പെടുത്തി ഭാര്യയും മക്കളും എഴുതിയ 20 പേജുള്ള കുറിപ്പ് കണ്ടെടുത്തു. മറ്റനേകം സ്തീകളുമായി ശങ്കറിന്…
Read Moreനഗരത്തിൽ അപകടാവസ്ഥയിലുള്ളത് 175 കെട്ടിടങ്ങൾ; നീക്കം ചെയ്യുമെന്ന് ബിബിഎംപി
ബെംഗളുരു; കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടങ്ങൾ തകർന്ന് വീണത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിബിഎംപി. 2019 ൽ നടത്തിയ സർവ്വെ പ്രകാരം ഇത്തരം 185 കെട്ടിടങ്ങൾ ബിബിഎംപിയുടെ പരിധിയിൽ ഉണ്ടെന്നും അവ പൊളിക്കണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ വെറും പത്ത് എണ്ണം മാത്രമാണ് നീക്കം ചെയ്തത്. 175 കെട്ടിടങ്ങൾ പൊളിക്കാനുള്ള നോട്ടീസ് ഉടമകൾക്ക് ഉടനടി നൽകാൻ മന്ത്രി ബിബിഎംപിക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യുമന്ത്രി ആർ അശോക ബിബിഎംപി ഉദ്യോഗസ്ഥരുമായി ചർച്ച…
Read Moreറോഡുകളുടെ ശോചനീയാവസ്ഥ; ബൈക്കപകടത്തിൽ ഒരാൾ കൂടി മരിച്ചു
ബെംഗളുരു; റോഡുകളുടെ ശോചനീയാവസ്ഥ പലയിടത്തും പഴയതുപോലെ തന്നെ തുടരവേ ബൈക്കപകടത്തിൽ വയോധികന് ദാരുണാന്ത്യം. റോഡിൽ കൂട്ടിയിട്ടിരുന്ന മണ്ണിൽ ബൈക്കിടിച്ചു വീണാണ് അനേക്കൽ സ്വദേശി മഡേശ(50) മരണപ്പെട്ടത്. മകളെ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഹൊസൂർ മുതൽ അനേക്കൽ വരെ വീതി കൂട്ടാനായി മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നു, സമാനമായ അപകടത്തിൽ 3 പേർ മരണമടഞ്ഞിരുന്നു. തീർത്തും അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും പോലീസ് കേസെടുത്തു.
Read Moreഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരിഗണിച്ച്: മന്ത്രി
ബെംഗളുരു; ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.
Read Moreമെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി; നിർമ്മാണം നിർത്തിവച്ച് അധികൃതർ
ബെംഗളുരു; നമ്മ മെട്രോ ഭൂഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി, തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു. ഡയറി സർക്കിൾ- നാഗവാര ഭൂഗർഭപാതയിൽ വെങ്കിടേഷ്പുര മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് കുഴി കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിന് ചുറ്റും മണ്ണിടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. കിണർ നികത്തി വീടുവച്ച് താമസിച്ച കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കട അടപ്പിക്കുകയും ചെയ്തു. കുഴി പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമേ പണികൾ വീണ്ടും ആരംഭിക്കുകയുള്ളു എന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.
Read Moreഡോക്ടർ തട്ടിയെടുത്ത് കുഞ്ഞിനെ വിറ്റ സംഭവം; കോടതി ഉത്തരവ് ഇങ്ങനെ
ബെംഗളുരു; കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കാനായി ഡോക്ടർ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കുഞ്ഞിനെ യഥാർഥ അമ്മക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബെളഗാവി സ്വദേശിനിയായ ഡോ. രശ്മികുമാറാണ് കഴിഞ്ഞ വർഷം മേയിൽ ബെന്നാർഘട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ തട്ടിയെടുത്ത് 14.5 ലക്ഷത്തിന് വിറ്റത്. വാടക ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞാണെന്ന് പറഞ്ഞാണ് കൈമാറിയത്. 4 മാസം മുൻപാണിവരെ അറസ്റ്റ് ചെയ്തത്, കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ യഥാർഥ അമ്മക്ക് മറ്റ് 2 കുട്ടികൾ കൂടി ഉള്ളതിനാൽ ഈ കുഞ്ഞിനെ തനിക്ക് വേണമെന്ന്…
Read Moreപാൽവില വർധിപ്പിക്കില്ല; ഉറപ്പ് നൽകി മുഖ്യമന്ത്രി
ബെംഗളുരു; സംസ്ഥാനത്ത് പാൽവില ഉയർത്തില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണ്ണാടക മിൽക്ക് ഫെഡറേഷൻ പാൽവില 3 രൂപ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ലിറ്ററിന് 2 രൂപ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വില വർധിപ്പിച്ചത്. ക്ഷീര കർഷകർക്ക് സംഭരണത്തിനുള്ള അധിക വില നൽകേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ അധിക വില നൽകുന്നതിനാണ് പാൽ വിലയിൽ വർധനവ് വേണമെന്ന് കെഎംഎഫ് ആവശ്യപ്പെട്ടത്.
Read Moreനടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി; നടുക്കം മാറാതെ സിനിമ- സീരിയൽ ലോകം
ബെംഗളുരു; പ്രശസ്ത അഭിനേത്രി സൗജന്യയെ (25)മരിച്ച നിലയിൽ കണ്ടെത്തി. കെങ്കെരിയിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടക് കുശാൽ നഗർ സ്വദേശിനിയാണ് സൗജന്യ. മാനസിക സമ്മർദമാണ് തന്റെ ജീവനൊടുക്കാൻ കാരണമെന്നും മറ്റാർക്കും പങ്കില്ലെന്നും എഴുതിയ കുറിപ്പും കണ്ടെത്തി. കന്നഡ ടിവി – സീരിയലുകളിലൂടെ രംഗത്തുവന്ന നടിയാണ് സൗജന്യ. രാജരാജേശ്വരി ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
Read More