ബെംഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ. കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.
Read MoreAuthor: News Team
റോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ നഗരത്തിലെ പല പ്രധാന റോഡുകളും
ബെംഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. നഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ഗൗരവ് ഗുപ്ത അറിയിച്ചു. നഗരത്തിലെ പ്രധാന…
Read Moreകർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമനഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെംഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.
Read Moreവിമാനത്തിൽ 61 ലക്ഷത്തിന്റെ സ്വർണ്ണ കടത്ത്; കയ്യോടെ പിടികൂടി കസ്റ്റംസ്
ബെംഗളുരു; വിമാനത്തിൽ വൻതോതിൽ സ്വർണ്ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സീറ്റിനടിയിൽ ഒളിപ്പിച്ച 61 ലക്ഷത്തിന്റെ സ്വർണ്ണം. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് സംഭവം. 599 ഗ്രാം സ്വർണ്ണ കട്ടികളും പേസ്റ്റ് രൂപത്തിലാക്കിയ 701 ഗ്രാം സ്വർണ്ണവുമാണ് കണ്ടെത്തിയത്. ആളെ പിടികൂടാനായില്ല. യാത്രാ രേഖകൾ കൃത്യമായി പരിശോധിച്ച് സ്വർണ്ണകടത്തുകാരനെ പിടികൂടുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Read Moreസുഹൃത്തിന്റെ കൂടെ കാറിലിരുന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് 5 കാബ് ഡ്രൈവർമാർ
ബെംഗളുരു; യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തശേഷം ബലമായി പിടിച്ചിറക്കി ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ 5 കാബ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൊസ്കോട്ടെ നിവാസികളായ ആഷിഫ്( 29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് എന്നിവരാണ് പീഡനത്തിനും പണം കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ പിടിയിലായത്. ഇരുവരും കാറിലിരുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം 5 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും തുടർന്ന് മർദ്ദനവും നടത്തുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ലൈംഗികമായി…
Read Moreകോവിഡ് മരണം; ബിപിഎൽ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി
ബെംഗളുരു; കോവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബാംഗത്തിന്റെ നഷ്ടപരിഹാര തുക ഉയർത്തി. ഒരു ലക്ഷം രൂപയാണ് ഇതുവരെ നൽകിയിരുന്നത്. കർണ്ണാടക സന്ധ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ കൂടിയാണ് അനുവദിച്ചത്. ഇതോടെ തുക ഒന്നര ലക്ഷമാക്കി ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് 1 ലക്ഷം നൽകുന്നത്. അപേക്ഷ ലഭിക്കുന്നവരിൽ നിന്ന് പരിശോധനകൾക്ക് ശേഷം കുറഞ്ഞ സമയം കൊണ്ട് തുക കൈമാറുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
Read Moreകന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി
ബെംഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.
Read Moreപുത്തൻ ചുവടുവയ്പ്പ്; നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ
ബെംഗളുരു; ഈ അധ്യയന വർഷം മുതൽ കർണ്ണാടകയിൽ നാല് കോളേജുകളിൽ എൻജിനീയറിംങ് പഠനം കന്നഡയിൽ ആരംഭിയ്ക്കും. വിജയപുര ഡോ പിജി ഹലകട്ടി, കോളേജ് ഓഫ് എൻജിനീയറിംങ്, ഭൽക്കി ഭീമണ്ണ ഖദ്രെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി, ചിക്കബല്ലാപുര എസ് ജെസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മൈസുരു മഹാരാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ കോളേജുകളിലാണ് ഇത്തവണ എൻജിനീയറിംങ് കന്നഡയിൽ ആരംഭിയ്ക്കുന്നത്. എൻബിഎ ഉള്ള കോളേജുകൾക്ക് മാത്രമാണ് കന്നഡയിൽ പഠിപ്പിക്കാൻ അനുമതി ഉള്ളതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ വ്യക്തമാക്കി.
Read Moreയുവതിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ
ബെംഗളുരു; വീണ്ടും നാടിനെ നടുക്കി കൊലപാതകം. മകളെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛനും അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായത്. ചിക്കബല്ലാപുര സ്വദേശി പർവീണ ബാനു( 28), കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ഫയാസ് (50), ഭാര്യ ഗുൽസാർ ഭാനു(46), പ്യാരേജാൻ (60) എന്നിവരാണ് അറസ്റ്റിലായത്. ഗുൽസാറിന് തന്റെ മുറച്ചെറുക്കനായ പ്യാരേജാനുമായി ഉണ്ടായിരുന്ന വഴിവിട്ട അടുപ്പം അറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചുവെന്നാണ് ഭാര്യ സംസാരശേഷിയില്ലാത്ത ഫയാസിനെ അറിയിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മൂവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…
Read Moreസ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം
ബെംഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
Read More