ബെംഗളുരു; രണ്ട് ഇറാൻ പൗരൻമാരുൾപ്പെടെ നാലുപേരെ സിസിബി അറസ്റ്റ് ചെയ്തു, ഇവരിൽ നിന്ന് കഞ്ചാവും എൽഎസ്ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തു. ഇറാൻ സ്വദേശികളായ ജാവേദ് (34), ബാരോഘ്(35), ബെംഗളുരു സ്വദേശി മുഹ്സിൻ (31) , മുഹസിൻ ഖാൻ (30) എന്നിവരാണ് പിടിയിലായവർ. ഹൈഡ്രോ കഞ്ചാവ് ചെടി കൃത്രിമ വെളിച്ചം ഉപയോഗിച്ച് വളർത്തിയായിരുന്നു വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. 1 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. സംഘത്തിലെ രണ്ട് പേർ ഒളിവിലാണ്. ഡാർക്ക് വെബ്ബിലൂടെയാണ് കഞ്ചാവ് കൃഷിക്ക് ആവശ്യമുള്ളവ എത്തിച്ചിരുന്നത്.
Read MoreAuthor: News Team
കേരള ആർടിസി ബസുകളിൽ ബൈക്കോ, സൈക്കിളോ കൊണ്ടുപോകാം; തീരുമാനം സ്വാഗതം ചെയ്ത് മലയാളികൾ
ബെംഗളുരു; നാട്ടിലേക്കോ തിരിച്ചോ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഇതാ സന്തോഷ വാർത്ത. ഇനി മുതൽ യാത്രയിൽ സ്വന്തം ഇലക്ട്രിക് ബൈക്കോ , സൈക്കിളോ കൂടി കൊണ്ടുപോകാം. പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ഇലക്ട്രിക് ബൈക്കുകളും സൈക്കിളുമാണ് ബെംഗളുരുവിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും കൂടാതെ വിദ്യാർഥികളും ഉപയോഗിയ്ക്കുന്നത്. അത് കേരളത്തിലേക്കുള്ള യാത്രയിലും കൂടെ കൊണ്ടുവരാനായാൽ ഏറെ ഗുണകരമാകുമെന്നാെണ് ബെംഗളുരു മലയാളികളുടെ അഭിപ്രായം. നിലവിൽ ഇത്തരം കാര്യങ്ങൾക്ക് ട്രെയിനിനെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അതുമല്ലെങ്കിൽ കാർഗോ സർവ്വീസുകളും. ഈ നടപടി കേരള ആർടിസിക്കു വരുമാനം കൂട്ടുമെന്നാണ് വിലയിരുത്തൽ.…
Read Moreരണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനവും പൊള്ളലും
ബെംഗളുരു; രണ്ടുവയസുള്ള കുഞ്ഞിനെ ബെളഗാവിയിൽ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ട്. ദേഹമാസകലം പൊള്ളിയിട്ടും ഉണ്ട്. അത്താനി താലൂക്കിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. കുട്ടി അപകട നില തരണം ചെയ്തെന്നു പോലീസ് അറിയിച്ചു, ദുർമന്ത്രവാദത്തിന് കുട്ടിയെ ഉപയോഗിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം.
Read Moreഅത്യപൂർവ്വ രോഗവുമായി ഒന്നര വയസുള്ള കുഞ്ഞ്; വേണ്ടത് 16 കോടി
ബെംഗളുരു; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സക്കായി വേണ്ടി വരുക 16 കോടി. പേശികളെയും ഞരമ്പുകളെയും ബാധിയ്ക്കുന്ന അപൂർവ്വ രോഗമാണിത്. 16 കോടിയാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടി വരികയെന്നുള്ളവ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ്. കുട്ടിയുടെ പിതാവ് നവീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് കൃഷ്ണ എസ് ദീക്ഷിത്തിന്റെ നടപടി. ഏകദേശം 8 കോടിയോളം വരുന്ന ഭീമമായ തുക പലരിൽ നിന്നായി സമാഹരിച്ചെടുത്തെന്നും ശേഷിക്കുന്ന തുക കേന്ദ്രം നൽകണമെന്നുമാണ് ആവശ്യം. ഒക്ടോബർ ഒന്നിനാണ് കേസ് വീണ്ടും പരിഗണിയ്ക്കുക.
Read Moreമദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ
ബെംഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.
Read Moreപോസ്റ്റോഫീസ് വഴി ലഹരി കടത്ത്; നടനും സുഹൃത്തും പിടിയിൽ
ബെംഗളുരു; പോസ്റ്റോഫീസ് വഴി ലഹരി കടത്തിയ നടനും കൂട്ടാളിയും പിടിയിൽ. ഡാർക്ക് വെബ്ബിലൂടെ യുകെയിൽ നിന്ന് ഓർഡർ ചെയ്ത ലഹരി മരുന്നാണ് പാഴ്സലായി ചാമരാജ് നഗറിലെത്തിച്ചത്. പോസ്റ്റോഫീസ് വഴി വ്യാപകമായി ലഹരി കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പാഴ്സലുകൾ കർശനമായി പരിശോധിക്കാൻ പോലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. മൈസൂരിൽ നിന്ന് എത്തിച്ചു ബെംഗളുരുവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന കന്നഡ സിനിമയിലെ പുതുമുഖ താരവും സഹായിയുമാണ് അറസ്റ്റിലായത്.
Read Moreഇനി കർണ്ണാടകത്തിൽ പുതിയ യുഗം വരും; കുമാരസ്വാമി
ബെംഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കർണ്ണാടകത്തിൽ പുതിയ യുഗം വരുമെന്ന് പ്രവചിച്ച് കുമാരസ്വാമി രംഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് കന്നഡിഗരുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 123 സീറ്റുകളാണ് ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചു. അടുത്ത 17 മാസം കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.തമിഴ് നാട്ടിലൊക്കെ പ്രാദേശിക പാർട്ടികൾ അധികാരത്തിൽ വരുന്നത് ചൂണ്ടിക്കാട്ടാനും കുമാരസ്വാമി മറന്നില്ല. ജനതപർവ്വ1.0 എന്ന നാലുദിവസത്തെ ശിൽപ്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.
Read Moreബെംഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി
ബെംഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു. ഓഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.…
Read Moreതടാക സംരക്ഷണത്തിൽ വൻ വീഴ്ച്ച; കനത്ത പിഴ ചുമത്തി എൻജിടി
ബെംഗളുരു; അൾസൂർ തടാക സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശം. ബിബിഎംപിക്കും മദ്രാസ് എൻജിനീയറിംങ് ഗ്രൂപ്പ് ആൻഡ് സെന്റെഴ്സിനും , ജല ബോർഡിനും ആണ് 23.71 കോടി രൂപ പിഴ ചുമത്താൻ സംയുക്ത പാനൽ ശുപാർശ ചെയ്തത്. ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംയുക്ത പാനൽ കഴിഞ്ഞ വർഷം തന്നെ തടാകം പരിശോധിക്കുകയും കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും ഭാഗികമായേ ഇവ നടപ്പിലാക്കിയുള്ളൂ. കൂടാതെ തടാകത്തിൽ കോളിഫോമിന്റെ അളവ് വളരെ ഉയർന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1 വർഷം മുൻപ് കൃത്യമായ മാർഗനിർദേശങ്ങൾ…
Read Moreസമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്ക്
ബെംഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെംഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.
Read More