പോസ്റ്റോഫീസ് വഴി ലഹരി കടത്ത്; നടനും സുഹൃത്തും പിടിയിൽ

ബെം​ഗളുരു; പോസ്റ്റോഫീസ് വഴി ലഹരി കടത്തിയ നടനും കൂട്ടാളിയും പിടിയിൽ. ഡാർക്ക് വെബ്ബിലൂടെ യുകെയിൽ നിന്ന് ഓർഡർ ചെയ്ത ലഹരി മരുന്നാണ് പാഴ്സലായി ചാമരാജ് ന​ഗറിലെത്തിച്ചത്. പോസ്റ്റോഫീസ് വഴി വ്യാപകമായി ലഹരി കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പാഴ്സലുകൾ കർശനമായി പരിശോധിക്കാൻ പോലീസിനെ ഉൾപ്പെടെ നിയോ​ഗിച്ചിരുന്നു. മൈസൂരിൽ നിന്ന് എത്തിച്ചു ബെം​ഗളുരുവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന കന്നഡ സിനിമയിലെ പുതുമുഖ താരവും സഹായിയുമാണ് അറസ്റ്റിലായത്.

Read More
Click Here to Follow Us