ബെം​ഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി

ബെം​ഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാ​ഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു.

ഓ​ഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാ​ഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്.

തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.

പരാതിയിൽ സൈബർ ക്രൈം പോലിസ് അന്വേഷണം തുടങ്ങി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts