പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിനടുത്ത് നെലമംഗലയിൽ പുല്ലരിയാൻ പോയ സ്ത്രീ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

നെലമംഗല ഗൊല്ലാരഹട്ടി കമ്പാലു സ്വദേശി കരിയമ്മ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം.

കരിയമ്മ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ പാതി ശരീരം പുലി തിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമാണിത്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാനുള്ള കൂടുകളും സ്ഥാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts