ബെംഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.
Read MoreAuthor: News Team
കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ഭാര്യയും രണ്ട് മക്കളും മരിച്ച നിലയിൽ
ബെംഗളുരു; കോവിഡ് ബാധിച്ച് യുവാവ് മരിച്ചു, ബിഎംടിസി പ്രവർത്തകനായ പ്രസന്നകുമാറാണ് മരണപ്പെട്ടത്. പ്രകൃതി ലേ ഔട്ടിലെ താമസക്കാരായ വസന്ത(36), മകൻ യശ്വന്ത് (15), നിശ്ചിത (7) എന്നിവരെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് പ്രസന്നകുമാർ മരിച്ചത്. പിന്നീട് കടുത്ത വിഷാദത്തിലായിരുന്നു വസന്ത. ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതിനാൽ വസന്തയുടെ അമ്മ ഇവരുടെ കൂടെയായിരുന്നു താമസം. എന്നാൽ അമ്മ പുറത്തുപോയി തിരികെ വന്നപ്പോൾ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 19 ലക്ഷം കടം ഉണ്ടായിരുന്നുവെന്നും സർക്കാർ ധന സഹായം ലഭിയ്ക്കുന്നതിന് ചില ബന്ധുക്കൾ തടസ്സം നിന്നെന്നും…
Read Moreബെംഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ചു; കർണ്ണാടക ആർടിസി
ബെംഗളുരു; ബെംഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ച് കർണ്ണാടക ആർടിസി. ഇതിനായി നോൺ എസി സ്ലീപ്പർ ബസാണ് ഉപയോഗപ്പെടുത്തുക. ബെംഗളുരുവിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 04.30 ന് ബസ് ഹംപിയിലെത്തും. എത്തിയശേഷം വിശ്രമം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , രാത്രി ഭക്ഷണം എന്നിവക്കും സൗകര്യമുണ്ട്. രാത്രി പത്തിന് ഹംപിയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റെ ദിവസം രാവിലെ 04. 30 ന് ബെംഗലുരുവിലെത്തും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ്.
Read Moreമലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു; യശ്വന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വടക്കേക്കര സ്വദേശി ഷിബുവിന്റെയും മിനിയുടെയും മകനായ ജിനീഷിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെബ്ബാളിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു ജിനീഷ്. മൃതദേഹം കണ്ടെത്തിയ പോലീസ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.
Read Moreപൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreബെംഗളുരു നഗരം ഗുണ്ടാവിമുക്തമാകണം; പോലീസിന് കർശന നിർദേശം നൽകി ആഭ്യന്തര മന്ത്രി
ബെംഗളുരു; ഗുണ്ടാ സംഘങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നത് തടയിടാൻ എത്രയും വേഗം പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര നിർദേശം നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി സിറ്റി പോലീസ് കമ്മീഷ്ണർക്ക് ബെംഗളുരു നഗരം ഗുണ്ടാവിമുക്തമാകണമെന്ന് നിർദേശം നൽകിയത്. ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയതായി കമ്മീഷ്ണർ അറിയിച്ചു.
Read Moreപ്രശസ്ത കന്നഡ നടി സൗജന്യയുടെ മരണം; നടനെതിരെ പരാതിയുമായി പിതാവ്
ബെംഗളുരു; കന്നഡ നടി സൗജന്യയെ(25) മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ പരാതിയുമായി നടിയുടെ പിതാവ് രംഗത്തെത്തി. സൗജന്യയുടെ കൂടെ അഭിനയിച്ചിരുന്ന വിവേക് എന്ന നടനെതിരെയാണ് നടിയുടെ പിതാവ് പ്രഭു മാടപ്പ പരാതി നൽകിയത്. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്. നടിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന മഹേഷ് എന്നയാൾക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. നടിയുടെ ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് മഹേഷ് സൗജന്യയുടെ മൃതദേഹം മാറ്റിയതായും പിതാവ് ആരോപിക്കുന്നു. മൊബൈൽ ഫോൺ കണ്ടെത്തിയാൽ കൂടുതൽ വിവരങ്ങൾ…
Read Moreഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പൈലറ്റ് പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു
ബെംഗളുരു; പൈലറ്റ് പരിശീലന കോഴ്സുകൾ നടത്തുന്ന സർക്കാരിന്റെ ജക്കൂരിലെ ഫ്ളൈയിംങ് ട്രെയിനിംങ് സ്കൂളിലെ പരിശീലന കോഴ്സുകൾ വീണ്ടും തുടങ്ങുന്നു. എയ്റോഡ്രോമിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കായിക യുവജന ക്ഷേമ മന്ത്രി കെസി നാരായണയാണ് ഇക്കാര്യം അറിയിച്ചത്. നാല് വർഷത്തിന് ശേഷമാണ് കോഴ്സുകൾ പുനരാരംഭിയ്ക്കുന്നത്. എല്ലാ വർഷവും 100 വിദ്യാർഥികൾക്കാണ് അവസരമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreറോഡുകളിലെ കുഴി നികത്തൽ; സമയപരിധി ഈ മാസം 25 വരെ നീട്ടി
ബെംഗളുരു; റോഡുകളിലെ കുഴികൾ നികത്താൻ സമയപരിധി നൽകിയത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും സമയപരിധി നീട്ടി ബിബിഎംപി. ഈ മാസം 25 വരെയാണ് നീട്ടി നൽകിയത്. എല്ലാ കുഴികളും നികത്താനുള്ള സമയപരിധി ഈ വ്യാഴാഴ്ച്ച അവസാനിച്ചിരുന്നു. 14,000 കിലോമീറ്റർ റോഡിലെ കുഴികൾ അടച്ചു തീർത്തെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി. കനത്ത മഴ റോഡിന്റെ അറ്റകുറ്റ പണികളെയും , കുഴി നികത്തലിനെയും ബാധിച്ചതിനാൽ ബിബിഎംപി അധികൃതരുമായി ചർച്ച നടത്തിയ റവന്യൂ മന്ത്രി ആർ അശോകയാണ് സമയ പരിധി നീട്ടിയത്.
Read Moreകുടക്- കേരള സംസ്ഥാനാന്തര ബസ് സർവ്വീസ് നിരോധനം 30 വരെ നീട്ടി; യാത്രക്കാർക്ക് തിരിച്ചടി
ബെംഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…
Read More