ആംബുലൻസിനു വഴിയൊരുക്കാൻ റോഡിലെ തമ്മിലടി നിർത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി

റോഡിൽ പൊരിഞ്ഞ തമ്മിലടി. എന്നാൽ സ്ഥലത്തേക്ക് പൊടുന്നനെ ഒരു ആംബുലൻസ് എത്തുന്നു. ഉടൻതന്നെ തമ്മിലടി നിർത്തി ആംബുലൻസിനു വഴിയൊരുക്കുന്നു.

ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല്ല് തുടർന്നു. ഇപ്പോൾ വൈറലാകുന്നത് ഈ വീഡിയോയാണ്. സംഭവം കോഴിക്കോടാണ്.

കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തിൽ വൈറലാവുകയാണ്.

ചേവായൂരിൽ നടുറോഡിൽ ഇരു വിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്.

  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!

ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതാണ് ‘റിയൽ കേരള’ മോഡലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചേവായൂർ സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകരും വിമതരും തമ്മിൽ ഏറ്റുമുട്ടിയത്.

രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങി.

വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടിയിരുന്നു.

  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം

ഇതിനിടയിലാണ് രോഗിയുമായി ആംബുലൻസ് എത്തുന്നത്. പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലും ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകർക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ദേശീയ മാധ്യമങ്ങളടക്കം വീഡിയോ വാർത്തയാക്കിയിരുന്നു. ഇതാണ് കോഴിക്കോട്ടുകാരെന്നും, റിയൽ കേരളയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്‍റുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ
[masterslider id="10"]

Related posts

Click Here to Follow Us