വിവാഹമോചനം ആവശ്യപ്പെട്ട് എആർ റഹ്‌മാൻറെ ഭാര്യ 

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ ഇരുവരും പൂര്‍ണ സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൈറയുടെ വക്കീലായ വന്ദന ഷാ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ബെംഗളൂരുവില്‍ തീപ്പിടിത്തം; ഇ വി ഷോറൂം ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: നഗരത്തിലെ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരിയായ പ്രിയ വെന്തുമരിച്ചു. ഷോറൂമിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും കത്തി നശിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും ഉയര്‍ന്നത്. അഗ്‌നിബാധ കണ്ട ജീവനക്കാര്‍ പുറത്തേക്ക് ചിതറി ഓടിയെങ്കിലും ഒരു സ്ത്രീ മാത്രം പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമില്‍ അകപ്പെട്ടു കാണില്ലെന്ന നിഗമനത്തില്‍ ആയിരുന്നു തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്.

Read More

22 വർഷം ലിവിങ് ടുഗെതർ; യുവാവിനെതിരെ നൽകിയ ബലാത്സംഗ കേസ് കോടതി റദ്ദാക്കി 

ബെംഗളൂരു: 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പില്‍ പങ്കാളിയായ ഒരാള്‍ക്കെതിരെ ചുമത്തിയ ബലാത്സംഗക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികളും ഉണ്ട്. അവർ 2004-ല്‍ ബെംഗളൂരുവിലെത്തി ഒരു ഹോട്ടലില്‍ ജോലിക്ക് ചേർന്നു. അവിടെ വച്ച്‌ കണ്ടു മുട്ടിയ ആളുമായി അടുപ്പത്തിലാകുകയും ഒരുമിച്ച്‌ താമസിക്കുകയും ചെയ്തു. കുറ്റാരോപിതൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായി വാദിയായ സ്ത്രീ അവകാശപ്പെടുന്നു. നല്ലൊരു ജീവിതം നല്‍കാമെന്ന ഉറപ്പില്‍ അയാളുടെ വീട്ടില്‍ താമസം തുടങ്ങിയ അവരെ തന്റെ ഭാര്യയാണെന്ന് അയാള്‍ എല്ലാവരോടും പരിചയപ്പെടുത്തുകയും ശാരീരികമായി…

Read More

സാധനങ്ങൾ കയറ്റി വന്ന ലോറി കത്തി നശിച്ചു 

ബെംഗളൂരു: ഹാസനില്‍ പെൻഷൻ മൊഹല്ല പൊലീസ് സ്റ്റേഷൻ പരിധിയില്‍ പാതയോരത്ത് നിർത്തിയിട്ട പോളിത്തീൻ സാധനങ്ങള്‍ കയറ്റിയ ലോറി കത്തിനശിച്ചു. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറിയില്‍ നിന്ന് ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ വേളയിലാണ് തീപിടിത്തമുണ്ടായത്. പരിസരവാസികള്‍ കത്തിച്ച ഉണങ്ങിയ മാലിന്യത്തില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ രജിസ്ട്രേഷനിലുള്ളതാണ് ലോറി.

Read More

ചെന്നൈ വിമാനത്താവളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി 

ചെന്നൈ: വിദേശേത്ത് നിന്ന് വിമാനത്തില്‍ കയറിയ 37 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്വാലാലംപൂരില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിമാനം ചെന്നൈയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്ന യുവതിയെ ജീവനക്കാർ ശ്രദ്ധിക്കുന്നത്. ഉടനെ ഡോക്‌ടർമാരെത്തി പരിശോധന നടത്തുകയും ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥീരികരിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലക്കാരിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Read More

കാർ ഡിവൈഡറിലിടിച്ച് അപകടം; ഒരാൾ മരിച്ചു 

ബെംഗളൂരു: ദേശീയപാത 75ല്‍ നെല്യാടി മന്നഗുണ്ടിയില്‍ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന കുമ്പ്ര സ്വദേശി എ.ജഗദീഷാണ് (37) മരിച്ചത്. ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്യാടി പോലീസ് കേസെടുത്തു.

Read More

നഗരത്തിൽ 75 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി 

ബെംഗളൂരു: നഗരത്തില്‍ ഭിക്ഷാടനം നടത്തിയ യുവാവ് 75 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്തു എന്നാരോപണം. തയ്യബ് പട്ടണത്തില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുകയാരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി വൃദ്ധയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഇപ്പോള്‍ ഒളിവിലുള്ള തയ്യബിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഗുരുതരാവസ്ഥയിലായ വയോധികയെ ബിദറിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവർ ചികിത്സയിലാണ്.

Read More

ആംബുലൻസിനു വഴിയൊരുക്കാൻ റോഡിലെ തമ്മിലടി നിർത്തിയത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി

റോഡിൽ പൊരിഞ്ഞ തമ്മിലടി. എന്നാൽ സ്ഥലത്തേക്ക് പൊടുന്നനെ ഒരു ആംബുലൻസ് എത്തുന്നു. ഉടൻതന്നെ തമ്മിലടി നിർത്തി ആംബുലൻസിനു വഴിയൊരുക്കുന്നു. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല്ല് തുടർന്നു. ഇപ്പോൾ വൈറലാകുന്നത് ഈ വീഡിയോയാണ്. സംഭവം കോഴിക്കോടാണ്. കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തിൽ വൈറലാവുകയാണ്. ചേവായൂരിൽ നടുറോഡിൽ ഇരു വിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്. ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതാണ് ‘റിയൽ…

Read More

ഏഴാംനിലയിൽനിന്ന് ചാടി 16-കാരനായ വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു : പാർപ്പിടസമുച്ചയത്തിന്റെ ഏഴാംനിലയിൽനിന്ന് ചാടി 16-കാരനായ ഒന്നാം വർഷ പി.യു.സി. വിദ്യാർഥി ജീവനൊടുക്കി. ബെംഗളൂരുവിലെ ഗദ്ദലഹള്ളിയിൽ ഞായറാഴ്ചയാണ് സംഭവം. വിദ്യാർഥി ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

ജീവിതത്തിലെ പുതിയ മാറ്റത്തെ കുറിച്ച് ബാല

സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധയാകുന്ന സിനിമാ നടനാണ് ബാല. സ്വകാര്യ ജീവിതത്തിലെ ഓരോ കാര്യവും തന്റെ ആരാധകരുമായി പങ്കുവയ്ക്കാൻ താരത്തിന് ഏറെ താല്പര്യമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബാലയും ഭാര്യ കോകിലയും തമ്മിലുള്ള വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നത്. ഇപ്പോഴിതാ, ജീവിതത്തിലെ പുതിയ മാറ്റത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടൻ. താൻ കൊച്ചിയിൽ നിന്നും താമസം മാറുകയാണെന്നാണ് നടൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ എന്നാണ് നടൻ കുറിച്ചത്.…

Read More
Click Here to Follow Us