ജീവിതത്തിലെ പുതിയ മാറ്റത്തെ കുറിച്ച് ബാല

സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധയാകുന്ന സിനിമാ നടനാണ് ബാല.

സ്വകാര്യ ജീവിതത്തിലെ ഓരോ കാര്യവും തന്റെ ആരാധകരുമായി പങ്കുവയ്ക്കാൻ താരത്തിന് ഏറെ താല്പര്യമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ബാലയും ഭാര്യ കോകിലയും തമ്മിലുള്ള വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിന്നത്.

ഇപ്പോഴിതാ, ജീവിതത്തിലെ പുതിയ മാറ്റത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടൻ.

താൻ കൊച്ചിയിൽ നിന്നും താമസം മാറുകയാണെന്നാണ് നടൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ എന്നാണ് നടൻ കുറിച്ചത്.

തന്നെ സ്നേഹിച്ചതു പോലെ ഭാര്യ കോകിലയെയും സ്നേഹിക്കണമെന്നും കുറിപ്പിലൂടെ ബാല അഭ്യർത്ഥിച്ചിട്ടുണ്ട്.

  കെ.ആർ.എസിൽ കാവേരി ആരതിയോടൊപ്പം സാഹസിക, ജല കായിക വിനോദങ്ങളും സംഘടിപ്പിച്ചു

‘എല്ലാവർക്കും നന്ദി!!! ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!! ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു,

ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരേക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ..

എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!! പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം….

എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു.

  കനത്ത മഴയിൽ ബെംഗളൂരു ഫ്ലൈഓവർ നദിയായി മാറി; മഴ ഇനിയും കനക്കുമെന്ന് മുന്നറിയിപ്പ്;

ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ!! എന്ന് നിങ്ങളുടെ സ്വന്തം ബാല…’- ബാല ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒക്ടോബർ 23-നായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. കോകിലയ്ക്ക് തന്നെ കുട്ടികാലം മുതൽ ഇഷ്ടമായിരുന്നെന്നും ബാലയെ കുറിച്ച് കോകില ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

അവളുടെ മനസിലുള്ള ഇഷ്ടം അറിഞ്ഞപ്പോള്‍ എന്നിൽ ഞെട്ടലായിരുന്നു. വർഷങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഇഷ്ടമാണെന്നുമായിരുന്നു കോകിലയുടെ സ്നേഹത്തെ കുറിച്ചുള്ള ബാലയുടെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്എസ്എല്‍സി-പിയു പരീക്ഷകൾ ജയിക്കാനുളള മാര്‍ക്ക് പുനക്രമീകരിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ

Related posts

Click Here to Follow Us