​ഇന്ന് മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറി

ബെംഗളൂരു : എക്സൈസ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച മദ്യഷാപ്പുകൾ അടച്ചിടാനുള്ള തീരുമാനത്തിൽനിന്ന് ഉടമകൾ പിൻമാറി.

മദ്യഷാപ്പുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വൈൻ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതാക്കളുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.

ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

മദ്യഷാപ്പ് ലൈസൻസ് നിയമത്തെ മറികടന്ന് എക്സൈസ് വകുപ്പ് നൽകുകയാണെന്നും ഇതുമൂലം നിലവിലുള്ള ഷാപ്പുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നുമാണ് ഉടമകൾ ആരോപിച്ചത്.

ലൈസൻസ് നൽകാൻ വലിയ തുക ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നും പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts