സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർ.സി.യും സ്മാർട്ടാക്കാനൊരുങ്ങി ഗതാഗതവകുപ്പ്

ബെംഗളൂരു : കർണാടകത്തിൽ ഡ്രൈവിങ് ലൈസൻസുകളും വാഹനങ്ങളുടെ ആർ.സി. ബുക്കുകളും സ്മാർട്ട് കാർഡുകളാക്കി മാറ്റാൻ ഗതാഗതവകുപ്പ് നടപടി തുടങ്ങി.

ചിപ്പ് പതിച്ച് ക്യൂ ആർ. കോഡുള്ള കാർഡുകൾ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡുകൾ തയ്യാറാക്കുക.

വരുന്ന ജനുവരിയോടെ സ്മാർട്ട് കാർഡുകളുടെ വിതരണം തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ചിപ്പിലും ക്യൂ ആർ കോഡിലും വിവരങ്ങൾ ശേഖരിച്ചു വെക്കാനാകുമെന്നതാണ് നേട്ടം.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ആവശ്യം വരുമ്പോൾ ഇത് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യാം.

നിലവിലുള്ള ഡ്രൈവിങ് ലൈസൻസിനെയും ആർ.സി.യെയും അപേക്ഷിച്ച് കേടുകൂടാതെ സൂക്ഷിക്കാനാവുമെന്നതും സ്മാർട്ട് കാർഡ് ആകുമ്പോൾ നേട്ടമാകും. കൂടുതൽ സുരക്ഷയും ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts