ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്ന ട്രെയിനുകൾക്ക് ഹിലാലിഗേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു റൂറിൽ നിന്നും ഉള്ള എം പി ആയ ഡോ. മഞ്ജുനാഥിന് നിവേദനം സമർപ്പിച്ചു.
ഹൊസൂരിനും കർമ്മലറാമിനും ഇടയിലുള്ള നവീകരണം നടന്നു കൊണ്ടിരിക്കുന്ന സ്റ്റേഷൻ ആണ് ഹിലാലിഗേ. ആനക്കൽ മുതൽ മടിവാള വരെ താമസിക്കുന്ന 20 ലക്ഷത്തോളം യാത്രികർക്ക് ഇത് ഉപകാരപ്പെടുന്നതാണ്.
സമന്വയ വർത്തൂർ ഭാഗിൻ്റെ വിദ്യാർത്ഥികൾക്കായുള്ള 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിന്നു ഡോ. മഞ്ജുനാഥ്.
ബെംഗളൂരുവിൽ സമന്വയ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളെ പ്രശംസിച്ച എം പി ഇത് മറ്റുള്ള സംഘടനകൾക്ക് മാതൃകയാണെന്ന് പറഞ്ഞു.
നിവേദനം റെയിവേ മന്ത്രാലയത്തിന് കൈമാറാമെന്ന് അറിയിച്ച എം പി, അതിനായി കഴിയാവുന്നതെല്ലാം ചെയ്യാമെന്ന് അറിയിച്ചു.
സമന്വയ ബെംഗളൂരു സെക്രട്ടറി ശ്രീവൽസൻ കൊടയ്ക്കാടത്ത്, വൈസ് പ്രസിഡൻ്റ് പി എം മനോജ്, ചന്ദാപുര ഭാഗ് സെക്രട്ടറി തുള സീധരൻ എന്നിവർ ചേർന്ന് നിവേദനം കൈമാറി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.