ഡോക്ടർ തട്ടിയെടുത്ത് കുഞ്ഞിനെ വിറ്റ സംഭവം; കോടതി ഉത്തരവ് ഇങ്ങനെ

ബെം​ഗളുരു; കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കാനായി ഡോക്ടർ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

കുഞ്ഞിനെ യഥാർഥ അമ്മക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബെള​ഗാവി സ്വദേശിനിയായ ഡോ. രശ്മികുമാറാണ് കഴിഞ്ഞ വർഷം മേയിൽ ബെന്നാർഘട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ തട്ടിയെടുത്ത് 14.5 ലക്ഷത്തിന് വിറ്റത്.

വാടക ​ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞാണെന്ന് പറഞ്ഞാണ് കൈമാറിയത്. 4 മാസം മുൻപാണിവരെ അറസ്റ്റ് ചെയ്തത്, കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തിരുന്നു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

എന്നാൽ കുഞ്ഞിന്റെ യഥാർഥ അമ്മക്ക് മറ്റ് 2 കുട്ടികൾ കൂടി ഉള്ളതിനാൽ ഈ കുഞ്ഞിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് വളർത്തമ്മ അനുപമ ദേസായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വാദം അസംബന്ധമാണെന്നും സ്വത്ത് വീതം വയ്ക്കുന്ന പോലെ കുഞ്ഞിനെ പങ്ക് വക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കുഞ്ഞിനെ യഥാർഥ അമ്മ സ്നേഹ ബാനുവിന് നൽകാൻ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts