ബെംഗളൂരു : കൊണഹള്ളി സിദ്ധാപുര ഗ്രാമത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി 35 പേർക്ക് പരിക്ക്. ശിവമോഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം. ബസ് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചതിന് പിന്നാലെ പുട്ടണ്ണ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിപ്തൂർ, അരസിക്കെരെ സർക്കാർ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി. ഹൊന്നവള്ളി സബ് ഇൻസ്പെക്ടർ രാജേഷിൻ്റെയും, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Read MoreAuthor: WebDesk
കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ
ബെംഗളൂരു : ഭർത്താവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തുമകൂരു ജില്ലയിലെ കടഷെട്ടി ഹള്ളിയിൽ യുവതി ശങ്കരമൂർത്തി (50) മരിച്ചത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവർ ചേർന്നാണ് കൃത്യം ചെയ്തതത്. ജൂൺ 24 നാണ് കൊലപാതകം നടന്നത്. ഹോസ്റ്റലിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന സുമംഗല കരഡലു നാഗരാജു എന്ന ആളുമായി പ്രണയത്തിലായിരുന്നു. ഭർത്താവ് ശങ്കരമൂർത്തി ഇരുവരുടെയും ബന്ധത്തിന് തടസ്സമായപ്പോൾ രണ്ട് പേരുംചേർന്ന് ശങ്കരമൂർത്തിയെ കൊല്ലാൻ ഗൂഢാലോചന നടത്തി. കൊലപാതക ദിവസം രാത്രി ഇരുവരും ചേർന്ന് ശങ്കരമൂർത്തിയുടെ…
Read Moreബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവം ; ലിവ് ഇൻ പങ്കാളി പിടിയിൽ
ബെംഗളൂരു : യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഗാർബേജ് ട്രക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ ലിവ് ഇൻ പങ്കാളി അറസ്റ്റിൽ. സൗത്ത് ബെംഗളൂരുവിൽ വാടകവീട്ടിൽ താമസിക്കുന്ന ആശ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആശയുടെ ലിവ് ഇൻ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ഗാർബേജ് ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. സി.സി.ടി.വി ഫൂട്ടേജുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് 33കാരനായ മുഹമ്മദ് ഷംസുദ്ദീനെ പിടികൂടിയത്. അസം സ്വദേശിയാണിയാൾ. 40കാരിയായ ആശയുമായി…
Read Moreസ്ത്രീധന പീഡനത്തെ തുടർന്ന് വധു ആത്മഹത്യ ചെയ്തു; വിവാഹസമയത്ത് നൽകിയത് വോൾവോ കാറും 800 ഗ്രാം സ്വർണ്ണവും
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27കാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻ കുമാറിനെ അവർ വിവാഹം കഴിച്ചു. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി. വഴിയിൽ, കാർ…
Read Moreവിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : കർണാടക ഗവൺമെന്റിൻ്റെ ശുചി പദ്ധതി പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ കണ്ടെത്തിയത്. ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്യുന്നതിനായി പാസായ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകളാണ് ഗോഡൗണിൽ സൂക്ഷിച്ച് വെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നതിന് പകരം കത്തിച്ച് കളഞ്ഞത്. കത്തിക്കരിഞ്ഞ നിലയിൽ പാഡ് കൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ…
Read Moreമുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെയുടെ അറസ്റ്റ് സ്റ്റേ ചെയ്ത് ഹൈകോടതി
ബെംഗളൂരു : റോഡരികിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും, ബി.ജെ.പി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് നിർദേശിച്ച് കർണാടക ഹൈകോടതി. തനിക്കെതിരെ ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേട്ടശേഷമാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് ഹെഗ്ഡയോട് കോടതി നിർദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സെയ്ഫ് ഖാൻ എന്ന ആളും കുടുംബവും ഹലേനഹള്ളിയിൽനിന്ന് തുമകൂരുവിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ ഹെഗ്ഡെ അക്രമിക്കുകയായിരുന്നു.…
Read Moreഹെൽമറ്റ് ധരിച്ചില്ല; യുവാവിനും, മാതാവിനും പൊതുമധ്യത്തിൽ പൊലീസ് മർദ്ദനം
ബെംഗളൂരു: ബെളഗാവി ചിക്കോടി താലൂക്കിൽ ഹെൽമറ്റ് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെയും,മാതാവിനെയും മർദിച്ച് പൊലീസ്. ഹൃഷികേശ് ലിംബിഗിദ് (28) സുശീലയും(48) എന്നിവർക്കാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് ചിക്കോടിയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് യുവാവിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. മകനെ പൊലീസ് മർദിക്കാൻ തുടങ്ങിയപ്പോൾ അമ്മ സുശീല എതിർത്തു. പിന്നാലെ അമ്മയെയും പൊലീസ് ആക്രമിച്ചു. സുശീലയെ ചവിട്ടുകയും ലിംബിഗിദാദിൻ്റെ ഷർട്ട് വലിച്ചുകീറിയശേഷം ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. പൊലീസിൻ്റെ മർദ്ദനത്തിൽ പരിക്കേറ്റ ലിംബിഗിദാദ് കുഴഞ്ഞു വീണു.
Read Moreമൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസ്; 23 വർഷത്തിനുശേഷം പ്രതി പിടിയിൽ
ബെംഗളൂരു : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 23 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. റായ്ച്ചൂർ ജില്ലയിൽ ഹലധാൽ ഗ്രാമത്തിൽ നിന്നുള്ള ഹനുമന്ത് ഹുസെനപ്പയാണ്(75) അറസ്റ്റിലായത്. പ്രതി കുറ്റകൃത്യം നടന്ന സമയത്ത് ബദർലിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച ഇയാൾ മൂന്നാമതായി രേണുകമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 2002ൽ കുടുംബ തർക്കത്തെത്തുടർന്ന് ഹനുമന്ത് രേണുകമ്മയെ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചു. കണാടക ആർ.ടി.സി ബസിൽ…
Read Moreബെംഗളൂരു വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയിൽ നിന്ന് രണ്ട് കോടി തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ബെംഗളൂരുവിലെ എം.എസ് പാളയത്തിലാണ് സംഭവം. എറിവോൺ ഓക്സിജൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ഹർഷയിൽ നിന്നാണ് പണം തട്ടിയെടുത്ത്. എണ്ണ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയെടുത്ത രണ്ട് കോടി രൂപ ബിറ്റ്കോയിനാക്കി മാറ്റുന്നതിനായി ഇയാൾ പ്രകാശ് അഗർവാൾ, രക്ഷിത് എന്നിവരുടെ സഹായം. ഇരുവരും ഹർഷയെ നാരായണ ഭരത് എന്നയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇയാൾ വഴി ബെഞ്ചമിൻ എന്നയാളുമായി ഹർഷ ബന്ധം സ്ഥാപിച്ചു. പണവുമായെത്തിയാൽ ബിറ്റ്കോയിനാക്കി നൽകാമെന്ന് ഇയാൾ അറിയിച്ചു. ബെഞ്ചമിന്റെ നിർദേശപ്രകാരം വ്യവസായി എം.എസ്…
Read Moreമന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി
ബെംഗളൂരു: മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി. ഈയാഴ്ച ആദ്യമാണ് താന്ത്രിക മന്ത്രവാദത്തിന് വേണ്ടി യുവതി നായയെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത്. പശ്ചിമബംഗാളിൽ നിന്നുള്ള ത്രിപാർണ പായകാണ് കേസിലെ പ്രതി. ബെംഗളൂരുവിെൽ മഹാദേവപുരയിൽ കെട്ടിയിട്ട നായയെ ഇവർ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് നായയുടെ ജഡം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നായയെ കൊന്നവിവരം പുറത്ത് വന്നത്. നാട്ടുകാർ ബലംപ്രയോഗിച്ചാണ് യുവതിയുടെ വീടിനുള്ളിലേക്ക് കയറി നായയുടെ ജഡം പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മറ്റ് രണ്ട് നായകളെ…
Read More