ഐ.എം.എ. ജൂവലറിയുടെ ഏഴു ഡയറക്ടർമാർ പോലീസിൽ കീഴടങ്ങി

ബെംഗളൂരു: ഐ.എം.എ. ജൂവലറിയുടെ ഏഴു ഡയറക്ടർമാർ പോലീസിൽ കീഴടങ്ങി. നാസിർ ഹുസൈൻ, നവീദ് അഹമ്മദ്, നിസാമുദ്ദീൻ അസീമുദ്ദീൻ, അൻസാർ, വാസിം, അർഷാദ് ഖാൻ, ദാദാപീർ എന്നിവരാണ് കീഴടങ്ങിയത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതിനുപിന്നാലെയായിരുന്നു കീഴടങ്ങൽ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ ഇപ്പോഴും ഒളിവിലാണ്.

അതിനിടെ, പണം നിക്ഷേപിച്ചവർ ബുധനാഴ്ചയും ശിവാജിനഗർ ലേഡി കഴ്‌സൺ റോഡിലെ ഐ.എം.എ. ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. നിക്ഷേപകരിൽനിന്നു പരാതി സ്വീകരിക്കാൻ പോലീസ് ഒരുക്കിയ കൗണ്ടറുകളിൽ ഒട്ടേറെപ്പേരാണ് എത്തിയത്.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ റോഷൻ ബെയ്ഗ് 400 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നും പണം ചോദിച്ചപ്പോൾ ഗുണ്ടകളെവിട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർഖാൻ ആത്മഹത്യാസന്ദേശം പുറത്തുവിട്ടതോടെയാണു വിവാദം പൊട്ടിപ്പുറപ്പെട്ടത്.

അതോടെ, ജൂവലറി നടത്തിയിരുന്ന നിക്ഷേപ പദ്ധതിയിൽ പണമിട്ടവർ പരിഭ്രാന്തരായി പ്രതിഷേധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതുവരെ 14,000-ത്തിലധികം പരാതികളാണു പോലീസിനു ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts