റോഡ് ഷോയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി നഗരത്തിൽ ഇന്നും നാളെയും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ.

40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബെംഗളൂരു വിലെ പൗരന്മാര്‍ക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീവത്സ കുറ്റപ്പെടുത്തി.

പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, ഇത് ഏകാധിപത്യമല്ലേ എന്നും ചോദിക്കുന്നു. റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാല്‍ക്കണിയിലും ആളുകള്‍ നില്‍ക്കുന്നതും കൂട്ടംചേര്‍ന്ന് നിന്ന് റാലി കാണുന്നതും നിരോധിച്ചു. രാവിലെ ആറുമണി മുതല്‍ റാലി പൂര്‍ത്തിയാകുന്നതുവരെ പ്രത്യേക മേഖലകളിൽ വാഹന ഗതാഗതം നിരോധിച്ചു. റോഡരികിലെ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനവും പുറത്തിറങ്ങലും അടക്കും. കെട്ടിടങ്ങളുടെ പരിസരത്ത് പുതുതായി ആരെയും നില്‍ക്കാന്‍ അനുവദിക്കില്ല, റാലി കാണാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പോലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നില്‍ക്കണം. 40% കമീഷന്‍ പറ്റുന്ന ബി.ജെ.പി 40 കിലോമീറ്റര്‍ റോഡ്‌ഷോ നടത്തുമ്പോള്‍ പൗരന്റെ ജീവിതം എന്തിനാണ് ഇങ്ങനെ സ്തംഭിപ്പിക്കുന്നത്? ഇത് ഏകാധിപത്യമല്ലേ?’ -ശ്രീവത്സ ചോദിച്ചു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ആളുകളുടെ സഞ്ചാരാവകാശം ഇങ്ങനെ തടസ്സപ്പെടുത്താന്‍ എങ്ങനെയാണ് കഴിയുക? റോഡ്‌ഷോ നടക്കുന്ന റൂട്ടിലുള്ള പൗരന്മാര്‍ക്ക് ഇത് ഫലത്തില്‍ ലോക്ക്ഡൗണ്‍ ആണ്. വാരാന്ത്യത്തിലെ തിരക്കേറിയ സമയങ്ങളില്‍ പ്രധാന റോഡുകളില്‍ റോഡ്‌ഷോ നടക്കുന്നതിനാല്‍ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരിക്കലും പൗരന്മാരോട് ഇതുപോലെ പെരുമാറരുത്. എന്നാല്‍, ഇതേക്കുറിച്ചൊക്കെ മോദി അശ്രദ്ധനാണ്. ലജ്ജാകരമാണിത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts