തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ ലക്ഷങ്ങളുടെ വാഗ്ദാനം, മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്

ബെംഗളൂരു: തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ എതിർ സ്ഥാനാർത്ഥിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി മന്ത്രിയുടെ ശബ്ദ സന്ദേശം പുറത്ത്.

ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാർത്ഥിയായ ആളൂർ മല്ലികാർജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നൽകി പിൻമാറ്റാൻ ശ്രമിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പത്രിക പിൻവലിച്ച്‌ തന്നെ പിന്തുണയ്ക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. നീ എന്റെ പഴയ സുഹൃത്താണ്. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. പിന്നെ ബാക്കി സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാൻ ഈ ഉറപ്പ്  നൽകുന്നത് ശബ്ദസന്ദേശത്തിൽ സോമണ്ണ പറയുന്നു. ബി.ജെ.പി അധികാരത്തിൽ വരുമെന്നും കാറടക്കം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നും സോമണ്ണ പറയുന്നു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ 24നാണ് സംഭാഷണം നടന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് പിന്തുണയോടെ ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ച മല്ലികാർജുന ചാമരാജ് നഗറിൽ 7134 വോട്ടുമായി മൂന്നാമതായിരുന്നു. 4913 വോട്ടിനാണ് സ്ഥാനാർത്ഥിയോട് ബി.ജെ.പി തോട്ടത്. ബംഗളൂരു ഗോവിന്ദരാജ നഗറിലെ സിറ്റിങ് എം.എൽ.എയായ മന്ത്രി വി. സോമണ്ണക്ക് ഇത്തവണ ഇരട്ട സീറ്റ് നൽകിയ ബി.ജെ.പി ചാമരാജ് നഗറിനു പുറമെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിലും മത്സരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts