അമിത് ഷായുടെ പ്രസ്ഥാവന പ്രകോപനപരം, പരാതി നൽകി കോൺഗ്രസ്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോൺഗ്രസ്‌. പ്രകോപനപരമായ പ്രസ്താവനകൾ വിദ്വേഷവും വളർത്തുന്നതിനും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ.പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവർ ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അധികാരത്തിലെത്തിയാൽ കർണാടകയിൽ വർഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് നേതാക്കൾ പറഞ്ഞു.പരിപാടിയുടെ സംഘാടകർ അമിത് ഷാക്കുമെതിരെ എത്രയും വേഗം എഫ്‌ഐആർ ആവശ്യപ്പെട്ടു.

ബിജെപി നേതാക്കൾ മന:പൂർവം തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും കോൺഗ്രസ്‌ കൂട്ടിച്ചേർത്തു.കോൺഗ്രസിനും നേതൃത്വത്തിനും എതിരെ തെറ്റായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു.

സംസ്ഥാനത്തെ സാമുദായിക സൗഹാർദ്ദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിനും  അതിന്റെ മുതിർന്ന നേതാക്കൾക്കെതിരെ വ്യാജവും വർഗീയവുമായ നിരവധി ആരോപണങ്ങൾ അമിത് ഷാ ഉന്നയിക്കുന്നതായി നേതാക്കൾ ആരോപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ കസ്റ്റഡിയിലെടുത്ത എല്ലാ പിഎഫ്ഐ പ്രവർത്തകരെയും വിട്ടയച്ചിരുന്നുവെന്നും ബിജെപി അവരെ വീണ്ടും ജയിലിലടച്ചത് സർക്കാരാണെന്നും അമിത് ഷാ പറഞ്ഞതായി പരാതിയിൽ ആരോപിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിക്കുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന തെറ്റായ കാര്യവും അമിത് ഷാ പറഞ്ഞതായി പറയുന്നു.അതേസമയം വരുണ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ബിജെപി നേതാവ് വി സോമണ്ണക്കെതിരെയും പരാതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us