പുതുവർഷദിനത്തിൽ കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ 

ബെംഗളുരു: പുതുവർഷ ആഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസമായി ജനുവരി 1 ന് കൊച്ചുവേളിയിൽ നിന്നും ബെംഗളുരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ബുക്കിംഗ് ആരംഭിച്ചു.

കൊച്ചുവേളി കെ ആസ് ആർ ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06059 ) ജനുവരി ഒന്നിന് വൈകിട്ട് 06 . 05 ന് പുറപ്പെടും . പിറ്റേ ദിവസം രാവിലെ 9 45 ന് ബെംഗളുരുവിലെത്തും. കൊല്ലം കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൌൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം,കൃഷ്ണരാജപുരം, ബെംഗളൂരു കണ്ടോൺമെൻറ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

കെ.എസ്.ആർ. ബെംഗളൂരു – എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ട്രെയിൻ (06060 ) ജനുവരി രണ്ടിന് ഉച്ചയ്ക്ക് 12 05 ന് പുറപ്പെടും. രാത്രി 11 10 ന് എറണാകുളത്തെത്തും. ബെംഗളൂരു കണ്ടോൺമെൻറ്, കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ,ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!
[masterslider id="10"]

Related posts