ഒരേ ദർഗയിൽ വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്ക് സൗകര്യം ഒരുക്കി കോടതി വിധി 

ബെംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു.

ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്‌ വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക്‌ ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ്‌ ദര്‍ഗയില്‍ അനുമതി നല്‍കിയതാണ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയത്‌.

നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ ആരാധനാലയമുണ്ട്‌.  ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 2 -നും 6-നും ഇടയില്‍ 15 പേര്‍ക്ക്‌ ശിവലിംഗത്തെ ആരാധിക്കാനും പൂജകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്‌.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

സൂഫി സന്യാസിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍, മുസ്ലീം സമുദായത്തില്‍ നിന്നുള്ള 15 പേര്‍ക്ക്‌ രാവിലെ 8 നും ഉച്ചയ്‌ക്കും ഇടയില്‍ പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ വിശ്വാസികള്‍ മുഖാമുഖം വന്നപ്പോള്‍ കല്ലേറുണ്ടായിരുന്നു.

ഡ്രോണുകളെയും അധിക ഉദ്യോഗസ്‌ഥരെയും വിന്യസിച്ച്‌ പ്രദേശത്ത്‌ നിരീക്ഷണം ശക്‌തമാക്കിയിരുന്നു. കലബുറഗി ജില്ലയിലെ അലന്ദ്‌ നഗരത്തില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ഏതൊരു ശ്രമവും തടയുന്നതിന്റെ ഭാഗമായി പോലീസ്‌ വലിയ ജനക്കൂട്ടങ്ങള്‍ നിരോധിച്ചിരുന്നു.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

വിവിധ യൂണിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം പോലീസുകാരെ നഗരത്തിലെ വിവിധ സ്‌ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ടെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍ അലോക്‌ കുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts