ആർ എസ് എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന ആർഎസ്‌എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു. കർണാടകയുടെ മുൻ പ്രാന്ത പ്രചാർ പ്രമുഖ് ആയിരുന്നു അദ്ദേഹം.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. എബിവിപി മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഭണ്ഡാരി . വിശ്വ സംവാദ കേന്ദ്രത്തിന്റെ സ്ഥാപക ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയും കൂടിയാണ് അദ്ദേഹം.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

മൃതദേഹം ഇന്ന് രാവിലെ കർണാടകയിലെ ആർഎസ്എസ് ആസ്ഥാനമായ കേശവ കൃപയിൽ പൊതുദർശനത്തിന് വയ്ച്ചു . 

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ക്ഷേത്രീയ സംഘചാലക് വി നാഗരാജ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ എന്നിവർ ഭണ്ഡാരി യുടെ നിര്യായണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രശേഖര ഭണ്ഡാരിയുടെ വിയോഗം തന്നെ അതീവ ദു:ഖിതനാക്കിയതായി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ബൊമ്മെ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts