കനത്തമഴ; ബൈക്ക് യാത്രക്കാരൻ അഴുക്കുചാലിൽ ഒഴിച്ചുപോയി

ബെംഗളൂരു : കനത്തമഴ തുടരുന്ന കർണാടകത്തിൽ ബൈക്ക് യാത്രക്കാരൻ അഴുക്കുചാലിൽ ഒഴിച്ചുപോയി. ഹുബ്ബള്ളിയിലെ നേഗർ നഗറിലാണ് റോഡിലെ വെള്ളപ്പാച്ചിലിൽപ്പെട്ട് ഹുസൈൻ (45) അഴുക്കുചാലിൽ വീണുഒഴുകിപ്പോയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വടക്കൻ, തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ രണ്ട് ദിവസം കനത്ത മഴയുണ്ടാകും. അഞ്ച് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ പെയ്ത മഴയെ തുടർന്ന് ധാർവാഡ്, റായച്ചൂർ, ഗദഗ്,…

Read More

കർണാടകയിൽ കനത്ത മഴ തുടരും; 6 ജില്ലകളിൽ ഞായർ വരെ റെഡ് അലർട്ട്

ബെംഗളൂരു : ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, ചിത്രദുർഗ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബെംഗളൂരുവിലും സമീപ ജില്ലകളിലും യെലോ അലേർട്ടുമാണ്. മഴയിൽ ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങി നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെന്നെഹല്ല നദി കരകവിഞ്ഞതിന് പിന്നാലെ യമനുർ താലൂക്കിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ് . പാലങ്ങൾ ഉൽപ്പടെ…

Read More

ബെംഗളൂരുവിന് സമീപം ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് താലൂക്കിലെ ഗോട്ടിപുര ഗേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോലാർ-ഹൊസകോട്ട് ദേശീയ പാതയിൽ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എപിഎസ്ആർടിസി) ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 16 യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഹൊസകോട്ടിലെ സിലിക്കൺ സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ആന്ധ്ര ട്രാൻസ്പോർട്ട് ബസിലുണ്ടായിരുന്ന കേശവ് റെഡ്ഡി (44), തുളസി (21), പ്രണതി (4), ഒരു വയസ്സുള്ള കുട്ടി എന്നിവർ മരിച്ചു.…

Read More

യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. സുൽത്താൻബത്തേരി ഡിപ്പോയിലെത്തി ബസ് നിർത്തിയപ്പോൾ ഇറങ്ങാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണ കാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻബത്തേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കും; എൽ.ഐ.സി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭിക്കുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി). മരിച്ചവർക്കുള്ള ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയയിൽ ഇളവ് വരുത്തിയതായും പ്രക്രിയ വേഗത്തിലാക്കിയതായും എൽ.ഐ.സി അറിയിച്ചു. മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും,ഇരകൾക്കുള്ള ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്നും അവർ വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാതെ വിമാനാപകടം മൂലം മരിച്ചു എന്ന് സർക്കാർ രേഖകളിലുള്ള ഏതെങ്കിലും തെളിവോ കേന്ദ്ര/സംസ്ഥാന സർക്കാർ/എയർലൈൻ അധികാരികൾ നൽകിയ ഏതെങ്കിലും നഷ്ടപരിഹാരമോ മരണത്തിന്റെ തെളിവായി സ്വീകരിക്കുമെന്നും…

Read More

‘ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ല’; കിട്ടിയെന്ന വാർത്ത അടിസ്ഥാന രഹിതം : എയർ ഇന്ത്യ

ന്യൂഡൽഹി : അഹമ്മദാബാദിൽ തകർന്ന ബോയിങ് വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ. കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. ദുരന്തകാരണം എന്താണെന്ന് മനസ്സിലാക്കാൻ വിമാനത്തിലെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടു പ്രധാന ഘടകങ്ങൾ ഉള്ള ഒരു റെക്കോർഡിങ് സംവിധാനമാണിത്. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും, വോയിസ് റെക്കോർഡറും. ഈ ഉപകരണങ്ങൾ വിമാനം തകരാറിലായാലും വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി ശക്തിയായിട്ടുള്ള ടൈറ്റാനിയം അല്ലെങ്കിൽ സ്റ്റീൽ ആകൃതികളിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടിയ താപനില, വെള്ളത്തിൽ മുങ്ങി പോകുന്ന സാഹചര്യം തുടങ്ങിയവയെല്ലാം…

Read More

“വിമാനം ഉയർത്താനാവുന്നില്ല”; പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്

അഹമ്മദാബാദ്:  അഹമ്മദാബാദിൽ അപകടത്തിൽ പെട്ട വിമാനത്തിലെ പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്. അപകട സാധ്യത മുന്നറിയിപ്പ് നൽകുന്ന മേയ്ഡേ കാളിലെ വിവരങ്ങളാണ് പുറത്ത് വന്നത്. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കാൾ. അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗത നിയന്ത്രണ സവിധാനത്തിന് അയച്ച അപകടം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്. വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ…

Read More

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിയമപരമായ അധികാരമില്ലന്ന കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിനെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോരിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു…

Read More

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ സഹപൈലറ്റ് മംഗലാപുരം സ്വദേശി ക്ലൈവ് കുന്ദർ

ബെംഗളൂരു : മുംബൈ സ്വദേശിയും സഹപൈലറ്റുമായ ക്ലൈവ് കുന്ദർ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. പാരീസ് എയർ ഇൻ‌കോർപ്പറേറ്റഡിൽ പരിശീലനം നേടിയ ക്ലൈവ് കുന്ദറിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു, ഇന്നലെ തകർന്ന വിമാനത്തിൽ ക്യാപ്റ്റൻ സുമിത് സഭർവാളിനൊപ്പം സഹപൈലറ്റായി ജോലി ചെയ്തിരുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നുവീഴുകയായിരുന്നു. വിമാനം പറത്തിയത് ക്യാപ്റ്റൻ…

Read More

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തരമായി ഇറക്കി

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തര ലാൻഡിംഗ്. ഫുക്കറ്റ് വിമാനത്താവള അധികൃതരാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ വീണ്ടും ലാൻഡിംഗ് നടത്തിയ വിവരം അറിയിച്ചത്. AI 379 എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. വിമാനത്തിന്റെ ലാൻഡിംഗിന് മുന്നോടിയായി സുരക്ഷ മുൻ കരുതലുകൾ വിമാനത്താവള അതികൃതർ പൂർത്തിയാക്കിയിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ബോംബൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്തിൽ 156…

Read More
Click Here to Follow Us