അഹമ്മദാബാദ്: കണ്ണിന് മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരിച്ച് അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാര്‍. വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍ ആയെന്നും അദ്ദേഹം ദൂരദര്‍ശനോട് പ്രതികരിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. ‘ടേക്ക് ഓഫിനായി റേസ് ചെയ്യുന്ന പോലെ വലിയ മുഴക്കം ഉണ്ടായി. കണ്ണിന് മുന്നിലാണ് എല്ലാം സംഭവിച്ചത്. പിന്നെ കണ്ണുതുറന്ന് നോക്കിയപ്പോള്‍ ജീവനുണ്ടെന്ന് ബോധ്യമായി. അടുത്തുണ്ടായിരുന്നവരെ കാണാനില്ലായിരുന്നു. സീറ്റ് ബെല്‍റ്റ് മാറ്റി പുറത്തേക്കിറങ്ങി. മരണം മുന്നില്‍ കണ്ടു, മരിക്കുമെന്ന്…
Read MoreMonth: June 2025
സർക്കാർ കുടുംബത്തിനൊപ്പം; രഞ്ജിതയുടെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്
വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വേദനാജനകമായ സംഭവമാണ് നടന്നതെന്നും സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. നിയമപപരമായി സാധ്യമായതെല്ലാം ചെയ്യും. സംസ്ഥാന സർക്കാർ എയർ ഇന്ത്യയും ഗുജറാത്ത് സർക്കാരുമായും ആശയവിനിമയം നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ കലക്ടറും ഗുജറാത്ത് സ്പെഷ്യൽ ഓഫീസറുമായി ചർച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹ്മദാബാദിലേക്ക് പോകും, ഡി.എൻ.എ സാമ്പിൾ ശേഖരിക്കാൻ…
Read Moreകർണാടകയിൽ കനത്ത മഴയിൽ മൂന്ന് മരണം;പത്ത് ജില്ലകളിൽ റെഡ് അലേർട്ട്
ഹുബ്ബള്ളി: കർണാടകയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ധാർവാഡിൽ രണ്ട് പേരും ബെലഗാവിയിൽ ഒരാളും മഴ മൂലം മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ചിക്കമംഗളൂരു, കുടക്, ശിവമോഗ എന്നിവയുൾപ്പെടെ 10 ജില്ലകളിൽ കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാഗൽകോട്ട്, ഗദഗ്, വിജയപുര, ദാവൻഗെരെ, ഹാസൻ, മൈസൂരു എന്നീ ആറ് ജില്ലകൾക്ക് കെഎസ്എൻഡിഎംസി ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട് . കൊപ്പൽ, റായ്ച്ചൂർ, ചിത്രദുർഗ, വിജയനഗർ…
Read Moreഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; മുഖ്യ ആസൂത്രക ലിവിയ ജോസ് പോലീസ് കസ്റ്റഡിയിൽ
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പോലീസ് കസ്റ്റഡിയിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ പിടിയിലായത്. ദുബായിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു നീക്കം. ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി നാരായണദാസ് നിലവിൽ റിമാൻഡിൽ ആണ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന്…
Read Moreചെലവ് 11994 കോടി; രണ്ടുവർഷം പിന്നിട്ട് സ്ത്രീകളുടെ സൗജന്യ യാത്ര
ബെംഗളൂരു : വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി രണ്ടുവർഷം പിന്നിട്ടപ്പോൾ ഇതിനായി സർക്കാരിന് ചെലവായത് 11,994 കോടി രൂപ. രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്. 2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി സൗജന്യ യാത്രകളാണ് കെഎസ്ആർടിസി അടക്കം നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ അനുവദിച്ചത്. നാല് കോർപ്പറേഷനുകളിൽ യാത്രചെയ്ത പകുതിയിൽക്കൂടുതൽപേരും സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു. പ്രീമിയം ബസുകളിൽ ഒഴികെ മറ്റ് എല്ലാ സർക്കാർ…
Read Moreസംസ്ഥാനത്ത് കോവിഡ് മൂലം മരണമൊന്നുമില്ല, ആശങ്കപ്പെടേണ്ടതില്ല: മന്ത്രി ദിനേശ് ഗുണ്ടുറാവു
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് -19 അണുബാധ മൂലം ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുഡു റാവു പറഞ്ഞു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്നലെ ബെംഗളൂരുവിലെ കാവേരി വസതിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോവിഡ് അണുബാധ നിയന്ത്രണവിധേയമാണ്, ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച 11 പേരിൽ 10 പേരുടെ മരണ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചു. മരണ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, 10 പേർ മരിച്ചത് കോവിഡ് മൂലമല്ല,…
Read Moreഗതാഗത തടസം ? നഗരത്തിലടക്കം പറക്കും ബസുകൾ ഉടൻ എത്തും; നിതിൻ ഗഡ്‍കരി
രാജ്യത്തെ വലിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര സർക്കാർ പുതിയതും വളരെ ആധുനികവുമായ ഒരു ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്നു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പറക്കും ബസുകളും അത്യാധുനിക ഇലക്ട്രിക് ബസുകളും ഉൾപ്പെടെയുള്ള വിപ്ലവകരമായ പൊതുഗതാഗത സംവിധാനങ്ങൾക്കായി ഇന്ത്യ സജീവമായി പ്രവർത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ഏരിയൽ പോഡ് സംവിധാനങ്ങളും ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസുകളും അവതരിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നേടുകയും യാത്രക്കാരുടെ ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ യാത്ര ലഘൂകരിക്കുകയുമാണ് ഈ പദ്ധതികളുടെ…
Read Moreവൻആൾക്കൂട്ട സാധ്യതയുള്ള ആഘോഷങ്ങൾക്ക് പുതിയ വ്യവസ്ഥയുമായി സർക്കാർ
വൻആൾക്കൂട്ട സാധ്യതയുള്ള ആഘോഷങ്ങൾക്ക് പുതിയ വ്യവസ്ഥയുമായി കർണാടക സർക്കാർ. ആഘോഷം നടക്കുന്ന സ്ഥലത്ത് തന്നെ അടിയന്തര ചികിത്സ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാനാണ് ഒരുങ്ങുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരുടെ സേവനവും അടിയന്തര ചികിത്സ ഉപകരണങ്ങൾ അടക്കമുള്ളവയും പരിപാടികൾ നടത്തുന്ന സ്ഥലത്ത് ലഭ്യമായിരിക്കണം. പരിപാടിയ്ക്ക് അനുമതി നൽകുന്നത് ഇത് പരിഗണിച്ചാകും. മതിയായ എണ്ണം ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ, ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ തുടങ്ങിയവ പരിപാടി നടത്തുന്ന ഇടങ്ങളിലുണ്ടെങ്കിൽ മാത്രമായിരിക്കും ആരോഗ്യവകുപ്പ് എതിർപ്പില്ലാ സർട്ടിഫിക്കറ്റ് (എൻഒസി) നൽകുക. എൻഒസി എല്ലാ വലിയ പരിപാടികൾക്കും നിർബന്ധമാക്കും. ഇതുസംബന്ധിച്ച് സർക്കാർ…
Read Moreഹൈകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ജസ്റ്റിസ് പെരുഗു ശ്രീ സുധ
ബെംഗളൂരു : കർണാടക ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് പെരുഗു ശ്രീ സുധ സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്ജിക്ക് പൂച്ചെണ്ട് സമര്പ്പിച്ച അഭിനന്ദനമറിയിച്ചു. 19 വർഷത്തിലേറെയായി നിയമ മേഖലയിൽ സജീവമായ ജസ്റ്റിസ് പെരുഗു സുധ, നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, വിജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി, കരിംനഗർ, വിശാഖപട്ടണം, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. വിരമിച്ച ജുഡീഷ്യൽ ഓഫിസറായ…
Read Moreഇനി തോന്നിയ പോലെ തണുപ്പിക്കാന്‍ പറ്റില്ല; എസി ഉപയോഗത്തില്‍ പുതിയ നിബന്ധനയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വീടുകൾ, വാഹനം, ഓഫീസ് എന്നിവയിലെ എസി ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താപനില കുറയ്ക്കാനോ, 28 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ കൂട്ടാനോ കഴിയാത്ത തരത്തിലാണ് എസി സംവിധാനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു. നിലവില്‍ താപനില ക്രമീകരണം 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. താപനില ക്രമീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡം ഇതാദ്യമാണ്. ‘എയര്‍ കണ്ടീഷനിങ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച്, ഒരു…
Read More