ചെലവ് 11994 കോടി; രണ്ടുവർഷം പിന്നിട്ട് സ്ത്രീകളുടെ സൗജന്യ യാത്ര

ബെംഗളൂരു : വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി രണ്ടുവർഷം പിന്നിട്ടപ്പോൾ ഇതിനായി സർക്കാരിന് ചെലവായത് 11,994 കോടി രൂപ.

രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്.

2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി സൗജന്യ യാത്രകളാണ് കെഎസ്ആർടിസി അടക്കം നാല് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ അനുവദിച്ചത്.

  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

നാല് കോർപ്പറേഷനുകളിൽ യാത്രചെയ്ത പകുതിയിൽക്കൂടുതൽപേരും സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു.

പ്രീമിയം ബസുകളിൽ ഒഴികെ മറ്റ് എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി) എന്നീ നാല് കോർപ്പറേഷനുകളുമായി 24,500 ബസ് സർവീസുകളാണ് നടത്തുന്നത്. ഇതിൽ 20,500 ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം
[masterslider id="10"]

Related posts

Click Here to Follow Us